15 September Monday

യാത്ര അയപ്പ് നല്‍കി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

അബുദാബി> അബുദാബിയിലെ ദീര്‍ഘകാല പ്രവാസജീവിതം അവസാനിപ്പിച്ച് അയര്‍ലന്റിലേയ്ക്ക് പോകുന്ന കേരള സോഷ്യല്‍ സെന്ററിന്റെയും ശക്തി തിയറ്റേഴ്സ് അബുദാബിയുടെയും സജീവ പ്രവര്‍ത്തക സ്മിത ബാബുരാജിനും ശക്തി ബാലസംഘത്തിന്റെയും കെ.എസ്.സി. ബാലവേദിയുടെയും മുന്‍ ഭാരവാഹികളായ അരുന്ധതി രാജ്, അക്ഷയ് രാജ് എന്നിവര്‍ക്കും ഇരു സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍  യാത്ര അയപ്പ് നല്‍കി.

കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് വി. പി. കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യാത്ര അയപ്പ്  യോഗത്തില്‍ ശക്തി വൈസ് പ്രസിഡന്റ് ഗോവിന്ദന്‍ നമ്പൂതിരി, പ്രജിന അരുണ്‍, റാണി സ്റ്റാലിന്‍, നിഹാര സജീവ്, നാസര്‍ അകലാട്, വി. നികേഷ്, ലേഖ വിനോദ്, കെ. വി. ബഷീര്‍, ഗീത ജയചന്ദ്രന്‍, രാജീദ് പട്ടോളി, വേണു, സേറ, സജീവ്, സിന്ധു ഗോവിന്ദന്‍, മനോരഞ്ജന്‍, ചിത്ര ശ്രീവത്സന്‍, മുഹമ്മദ് മസൂദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

തുടര്‍ന്ന് നടന്ന സംഗീത വിരുന്നില്‍ റാഫി, ചിത്ര, ഗീത, സിന്ധു, ബാബുരാജ്, സജീവ്, രാജീദ്, ലേഖ, ജിത്തു, ലത്തീഫ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
ചടങ്ങില്‍ ശക്തി ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി സ്വാഗതവും കെ.എസ്.സി. ജോ. സെക്രട്ടറി കെ. സത്യന്‍ നന്ദിയും പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top