24 April Wednesday

സയൻറിയ 2023 ശാസ്ത്രമേള രജിസ്ട്രേഷൻ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 8, 2023

കുവൈറ്റ് സിറ്റി> കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റും ബാലവേദി കുവൈറ്റും സംയുക്തമായി കുവൈറ്റിലെ ഇന്ത്യൻ സ്‌കൂളുകൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന സയൻസ് ഫെയർ, SCIENTIA - 2023 രജിസ്ട്രേഷൻ  ആരംഭിച്ചു  .സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി സയൻസ് ഫെയർ, മാത്തമാറ്റിക്‌സ് ഫെയർ, സോഷ്യൽ സയൻസ് ഫെയർ, വർക്ക് എക്സ്പീരിയൻസ് ഫെയർ, ഐടി ഫെയർ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ഇനങ്ങളിലായിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കുക. ഏപ്രിൽ 28 വെള്ളിയാഴ്‌ച രാവിലെ 8 മണിമുതൽ ഖൈത്താൻ കാർമൽ സ്‌കൂളിലാണ് SCIENTIA  2023  സംഘടിപ്പിക്കുന്നത് .

SCIENTIA 2023 സംബന്ധിച്ചുള്ള വിശദാംശങ്ങൾക്കും മത്സരങ്ങളിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ രജിസ്ട്രേഷനുമായി കലയുടെ https://kalakuwait.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ് .

കൂടുതൽ വിവരങ്ങൾക്കായി 6284396, 94933192, 96007646, 66071003 എന്നീ നമ്പറുകളിലും,  രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 9493 3192 എന്ന നമ്പറിലും  ബന്ധപ്പെടാവുന്നതാണ് .രജിസ്‌ട്രേഷൻ 20 /04 / 23 ന് അവസാനിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top