19 December Friday

സ്കൂൾ ട്രാൻസ്‌പോർട് ശക്തമാക്കി ദുബായ്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 23, 2023

ദുബായ് > ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി പുതിയ അധ്യയന വർഷത്തേക്ക് 25,000 ത്തോളം വിദ്യാർഥികൾക്ക് ഹൈടെക് ബസുകളോടെ സ്കൂൾ ട്രാൻസ്‌പോർട്ട് ശക്തമാക്കി. നിരീക്ഷണ ക്യാമറകൾ ഉൾപ്പെടെയുള്ള വിപുലമായ നിരീക്ഷണ, ട്രാക്കിംഗ് ഉപകരണങ്ങൾ വാഹനങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് ആർടിഎയുടെ ദുബായ് ടാക്സി കോർപ്പറേഷൻ അറിയിച്ചു. എഞ്ചിനുകൾക്കായുള്ള ഓട്ടോമാറ്റിക് അഗ്നിശമനസംവിധാനത്തിന് പുറമേ കൺട്രോൾ സെന്ററുമായി ബന്ധിപ്പിച്ചിട്ടുള്ള എമർജൻസി അലേർട്ട് സിസ്റ്റങ്ങളും ഇതിൽ ഉൾപ്പെടുന്നു.

ബസ് ഡ്രൈവർമാരും അറ്റൻഡർമാരും എമർജൻസി കേസുകൾ കൈകാര്യം ചെയ്യുന്നതിനും പ്രഥമശുശ്രൂഷ നൽകുന്നതിനുമുള്ള പ്രത്യേക പരിശീലന പരിപാടികൾ പൂർത്തിയാക്കിയിട്ടുമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top