04 December Monday

കുവൈത്തിൽ ഗതാഗതക്കുരുക്ക് കുറക്കാൻ സ്കൂൾസമയം പുനക്രമീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 13, 2023

കുവൈത്ത് സിറ്റി > പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി, ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ സ്കൂൾസമയം പുനഃക്രമീകരിച്ച്  കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. 2023/2024  അധ്യയന വർഷം തന്നെ  രാജ്യവ്യാപകമായി  പ്രാബല്യത്തിൽ വരുന്ന രീതിയിൽ  ക്ലാസുകൾക്ക്  പുതിയ സമയക്രമം നിശ്ചയിച്ചു .

നഴ്സറികൾ രാവിലെ 7:15 ന് ആരംഭിച്ച് 12:05 ന് അവസാനിക്കും, അതേസമയം പ്രാഥമിക  വിദ്യാലയങ്ങൾ  ഇതേസമയം പ്രവർത്തനം തുടങ്ങുമെങ്കിലും ക്ളാസുകൾ അവസാനിക്കുന്നത്  ഉച്ചയ്ക്ക് 1 :15 ന് ആയിരിക്കും .വിദ്യാഭ്യാസ മന്ത്രി ഡോ. അദേൽ അൽ-മാനേ അംഗീകരിച്ചതിനെത്തുടർന്നാണ് സമയം പരിഷ്കരിച്ച് ഉത്തരവിറക്കിയതെന്ന് മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു.

മിഡിൽ, ഹൈസ്‌കൂൾ  ക്ലാസുകളുടെയും  സമയം പുന ക്രമീകരിച്ചിട്ടുണ്ട്,. പുതിയ സമയക്രമം പ്രകാരം ഈ ക്ളാസുകൾ രാവിലെ 7:45 ന് ആരംഭിച്ച് ഉച്ചക്ക്  1:55 നാണ് അവസാനിക്കുക. നേരത്തെ  രാവിലെ 7:30 മുതൽ  ഉച്ചയ്ക്ക് 1:40 വരെ ആയിരുന്നു  ഈ ക്ലാസുകളുടെ പ്രവർത്തന സമയം. ഈ അധ്യയന വർഷത്തിൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വരുമെന്നും പ്രസ്താവനയിൽ പറയുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top