16 December Tuesday

വേനലവധി കഴിഞ്ഞു; യുഎഇയിൽ ഇന്ന് സ്കൂളുകൾ തുറന്നു

ദിലീപ് സി എൻ എൻUpdated: Monday Aug 28, 2023

ദുബായ് > മധ്യവേനൽ അവധി കഴിഞ്ഞ്  ഇന്ന് മുതൽ യുഎഇയിൽ സ്കൂളുകൾ തുറന്നു. വിദ്യാലയങ്ങൾ വിദ്യാർത്ഥികളെ സ്വീകരിക്കാൻ തയ്യാറായി. അധ്യാപകർക്കുള്ള ഓറിയെന്റേഷൻ ക്ലാസ്സുകളും വിജയകരമായി പൂർത്തിയാക്കി.

ഗതാഗത സുരക്ഷാ ക്രമീകരണങ്ങൾ ആർ ടി എ നേരത്തെ പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടുണ്ട്. വിദ്യയിലൂടെ ഉയരത്തിലേക്ക് എന്ന പ്രമേയമാണ് ഇത്തവണ എഡ്യൂക്കേഷൻ അതോറിറ്റി ഉയർത്തിപ്പിടിക്കുന്നത്.

അതേസമയം കേരളത്തിൽ ഓണം ആയതിനാൽ മിക്ക കുടുംബങ്ങളും അവധി കഴിഞ്ഞു മടങ്ങിയെത്തിയിട്ടില്ല. യുഎഇ പാഠ്യപദ്ധതിക്ക് കീഴിലുള്ള വിദ്യാലയങ്ങളിലും ഏഷ്യൻ ഇതര പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളിലും പുതിയ അധ്യയന വർഷം ഇന്നുമുതലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top