24 April Wednesday

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നു

അനസ് യാസിന്‍Updated: Thursday Aug 12, 2021

മനാമ > സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് അടുത്ത മാസം മുതല്‍ കോവിഡ് വാക്‌സിന്‍ നിര്‍ബന്ധം. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമായിരിക്കും സെപ്‌തംബര്‍ ഒന്നു മുതല്‍ ആഭ്യന്തര വിമാനയാത്ര നടത്താനാകുകയെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

നിലവില്‍ ഇടവിട്ടുള്ള സീറ്റുകള്‍ ഒഴിച്ചിടുന്നത് ഒഴിവാക്കും. മുഴുവന്‍ സീറ്റുകളിലും ആളുകളെ ഇരുത്തും. യാത്രക്കാര്‍ പൂര്‍ണമായും പ്രതിരോധ കുത്തിവെപ്പ് നടത്തിയവരാണെന്ന് എയര്‍ലൈന്‍സുകള്‍ ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചു. 12 വയസിനു താഴെയുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമല്ല. അതുപോലെ ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ പറ്റാത്തവരെയും നിബന്ധനയില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍, മാസ്‌ക് ഉള്‍പ്പെടെ കോവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top