26 April Friday

എയ്‌ഡ്‌സ്, ക്ഷയം, മലേറിയ എന്നിവയ്‌ക്കെതിരെ ആഗോള ഫണ്ടിന് സൗദി അറേബ്യ അധിക ഫണ്ട് നൽകും

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022

ദമാം> എയ്‌ഡ്‌സ്, ക്ഷയം, മലേറിയ എന്നിവയ്‌ക്കെതിരെ പോരാടുന്നതിനുള്ള ഗ്ലോബൽ ഫണ്ടിന് 3 വർഷത്തിനുള്ളിൽ 39 ദശലക്ഷം ഡോളർ മൂല്യത്തിൽ രാജ്യം അധിക പിന്തുണ നൽകുമെന്ന് സൽമാൻ സെന്റർ ഫോർ റിലീഫ് ആൻഡ് ഹ്യൂമാനിറ്റേറിയൻ ആക്ഷൻ ജനറൽ സൂപ്പർവൈസറുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ-റബിയ അറിയിച്ചു. ഗ്ലോബൽ ഫണ്ടിന്റെ ഏഴാമത് കോൺഫറൻസിൽ രാജ്യത്തെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂയോർക്കിൽ യുഎൻ ജനറൽ അസംബ്ലിയുടെ 77-ാമത് സമ്മേളനത്തോടനുബന്ധിച്ച് പ്രസിഡന്റ് അമേരിക്കൻ ജോസഫ് ബൈഡന്റെയും നിരവധി രാഷ്ട്രത്തലവന്മാരുടെയും വിദേശകാര്യ മന്ത്രിമാരുടെയും ഉന്നതതല പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ്‌ സമ്മേളനം ചേർന്നത്‌. ഫണ്ടിനായി ഏകദേശം 18 ബില്യൺ ഡോളർ സമാഹരിക്കാനാണ് സമ്മേളനം ലക്ഷ്യമിടുന്നത്;

താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്താനും എയ്ഡ്‌സ്, ക്ഷയം, മലേറിയ എന്നിവയ്‌ക്കെതിരായ പോരാട്ടത്തിൽ സംഭാവന നൽകാനും ഈ പകർച്ചവ്യാധികളെ ഉന്മൂലനം ചെയ്യുന്നതിനുമായി  പരിശ്രമിക്കുകയാണ് ഗ്ലോബൽ ഫണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top