19 April Friday

സൗദിയില്‍ സ്‌‌കൂളുകളില്‍ നേരിട്ടുള്ള ക്ലാസുകള്‍ തുടങ്ങുന്നു

അനസ് യാസിന്‍Updated: Monday Aug 2, 2021

മനാമ > സൗദിയില്‍ വേനല്‍ അവധിക്ക് ശേഷം സ്‌കൂളുകളുകളില്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കാന്‍ പദ്ധതി. രണ്ട് ഡോസ് കോവിഡ് വാക്സിന്‍ എടുത്ത വിദ്യാര്‍ഥികള്‍ക്കായി നേരിട്ടുള്ള ക്ലാസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയ വക്താവ് ഇബ്തിഹാം അല്‍ ശഹ്രി അറിയിച്ചു. ഇന്റര്‍മീഡിയറ്റ്, സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് ആദ്യഘട്ടത്തില്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കുക.

പ്രൈമറി സ്‌കൂളുകളിലും നഴ്സറികളിലും നേരിട്ടുള്ള ക്ലാസുകള്‍ ഒക്ടോബര്‍ 30നകം തുടങ്ങും. ഇതിനകം രാജ്യത്തെ 70 ശതമാനം പേരും വാക്സിന്‍ എടുക്കുമെന്നാണ് ആരോഗ്യ മന്ത്രാലയം കണക്ക് കൂട്ടുന്നത്. ക്ലാസ് മുറികളിലും കാമ്പസിലും ശാരീരിക അകലം ഉറപ്പ് വരുത്തും. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മാസ്‌ക് നിര്‍ബന്ധം. ഇതടക്കമുള്ള എല്ലാ കോവിഡ് മുന്‍കരുതലുകളും പാലിക്കും. അധ്യപാകരും വാക്സിന്‍ എടുത്തവരായിരിക്കണം.

ഇന്റര്‍മീഡിയറ്റ്, സെക്കന്‍ഡറി സ്‌കൂള്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കുന്ന തീയതി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍. വേനല്‍ അവധി കഴിഞ്ഞ് സ്പെ്തംബറില്‍ സ്്കൂള്‍ തുറക്കുമ്പോള്‍ നേരിട്ടുള്ള ക്ലാസുകള്‍ തുടങ്ങുമെന്നാണ് വിവരം. ഇതിനായുള്ള ഒരുക്കം തുടങ്ങി.

സാധാരണ ക്ലാസുകള്‍ ആരംഭിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് 12 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്സിന്‍േഷന്‍ പൂര്‍ത്തിയാക്കാന്‍ ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കി.

കോവിഡ് വ്യാപനം തടയാനായി കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സൗദി സ്‌കൂളുകില്‍ നേരിട്ടുള്ള ക്ലാസുകള്‍ വിലക്കിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top