19 September Friday

25-ാമത് ലോക പെട്രോളിയം കോൺഫറൻസിന് സൗദി ആതിഥേയത്വം വഹിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 5, 2022

റിയാദ് >  25-ാമത് ലോക പെട്രോളിയം കോൺഫറൻസിന്  സൗദി ആതിഥേയത്വം വഹിക്കും. വേൾഡ് പെട്രോളിയം കോൺഫറൻസിന്റെ സംഘാടക സമിതി 2026-ൽ  റിയാദിൽ വെച്ച്  25-ാമത് എഡിഷനിൽ കോൺഫറൻസും അനുബന്ധ പ്രദർശനവും സംഘടിപ്പിക്കുന്നതിനും, അത് സംഘടിപ്പിക്കുന്നതിനുമുള്ള സൗദി അറേബ്യയുടെ സ്ഥാനാർത്ഥിത്വം അംഗീകരിച്ചതായും പ്രഖ്യാപിച്ചു. റിപ്പബ്ലിക് ഓഫ് കസാക്കിസ്ഥാനിലെ അൽമാട്ടിയിൽ വേൾഡ് പെട്രോളിയം കൗൺസിൽ സംഘടിപ്പിച്ച യൂത്ത് കോൺഫറൻസിനോടനുബന്ധിച്ചായിരുന്നു ഈ പ്രഖ്യാപനം.

ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം കയറ്റുമതി രാജ്യമെന്ന നിലയിലും, ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരം കൈവശം വച്ചിരിക്കുന്ന രാജ്യം എന്ന നിലയിലും കോൺഫറൻസും എക്‌സിബിഷനും ആതിഥേയത്വം വഹിക്കുന്നതിനുള്ള സൗദിയുടെ അനുവാദം തേടിയുള്ള ഫയൽ ഊർജ്ജ മന്ത്രാലയം സമർപ്പിച്ചതിന് ശേഷം രാജ്യത്തിന് മികച്ച അന്താരാഷ്ട്ര പിന്തുണയാണ്  ലഭിച്ചത്.

24-ാമത് ലോക പെട്രോളിയം സമ്മേളനം 2023 സെപ്തംബർ 17 മുതൽ 21 വരെ കാനഡയിലെ കാൽഗറിയിൽ ആണ്  നടക്കുക.

1933 ൽ   സ്ഥാപിതമായ വേൾഡ് പെട്രോളിയം കൗൺസിലാണ് സംഘാടകർ.  ലോകമെമ്പാടുമുള്ള എല്ലാ പങ്കാളികൾക്കിടയിലും എണ്ണ, വാതക മേഖല നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള ഒരു നിഷ്പക്ഷ വേദിയാണിത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top