26 April Friday

ബിനാമി, കള്ളപ്പണം വെളുപ്പിക്കൽ: സൗദിയിൽ 17 പ്രതികൾക്ക് 91 വർഷം തടവ്‌

എം എം നഈംUpdated: Thursday Jun 30, 2022

റിയാദ് > ബിനാമി ഇടപാട്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ രണ്ട് കുറ്റകൃത്യങ്ങളിൽ സ്വദേശികളും വിദേശികളും ഉൾക്കൊള്ളുന്ന 17 പേരടങ്ങുന്ന സംഘത്തെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്‌തു. ഇവർക്ക്‌ 91 വർഷം തടവ്‌ശിക്ഷ ചുമത്തി.  വിദേശികളായ പ്രതികളെ ശിക്ഷാ കാലാവധിക്കുശേഷം  രാജ്യത്ത് നിന്ന് നാടുകടത്തും. ശിക്ഷാനടപടിയുടെ ഭാഗമായി സ്വത്ത്‌ കണ്ടുകെട്ടുകയും  പിഴ ഈടാക്കുകയും ചെയ്യും.

വാണിജ്യ രേഖകൾ ഉണ്ടാക്കുക, ബാങ്ക് അക്കൗണ്ടുകൾ തുറക്കുക, "അറബ് വംശജരായ " മറ്റ് പ്രതികൾക്ക് എടിഎം കാർഡുകൾ കൈമാറുക .മാസ ശമ്പളത്തിന് പകരമായി  ബാങ്ക് അക്കൗണ്ടുകളിൽ  അനധികൃതമായി സമ്പാദിച്ച തുകകൾ നിക്ഷേപിക്കുകയും തുടർന്ന്   അത് വിദേശത്തേക്ക് മാറ്റുകയും ചെയ്യുക എന്നിവയാണ് കണ്ടെത്തിയ കുറ്റകൃത്യങ്ങൾ. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top