29 March Friday

ഉംറ വിസക്കാര്‍ക്ക് സൗദിയില്‍ എവിടെയും സഞ്ചരിക്കാം

വെബ് ഡെസ്‌ക്‌Updated: Tuesday Apr 19, 2022

മനാമ> ഉംറ വിസയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് സൗദിയില്‍ ഉടനീളം സഞ്ചരിക്കാമെന്ന് ഹജ്ജ്, ഉംറ വിസ മാന്ത്രാലയം അറിയിച്ചു. ഉംറ വിസ കാലാവധി 30 ദിവസമാണ്. ഈ കാലയളവില്‍ മക്കയിലും മദീനയിലും സൗദിയിലെ മറ്റു നഗരങ്ങളിലും സഞ്ചരിക്കാം.

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയശേഷം സൗദി  സൗദി അധികാരികള്‍ ഉംറ നിര്‍വഹിക്കുന്നതിനുള്ള നടപടികള്‍ അടുത്തിടെ ലഘൂകരിച്ചിട്ടുണ്ട്.
മക്കയിലെ മസ്ജിദുല്‍ ഹറമിലും മദീനയിലെ പ്രവാചക പള്ളിയിലും പ്രവേശിക്കുന്നതിന് തീര്‍ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രതിരോധ കുത്തിവയ്പ്പ് പരിശോധന ഒഴിവാക്കി.

ഉംറ പെര്‍മിറ്റ് ലഭിക്കുന്നതിന് നിര്‍ബന്ധിത പ്രതിരോധ കുത്തിവയ്പ്പ് നിബന്ധനയും മന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്. ഇവിടേക്ക് പ്രവേശനത്തിന് നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലം എന്ന നിബന്ധനയും എടുത്തുകളഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top