10 December Sunday

സൗദിയിലെ സെക്കണ്ടറി സ്‌കൂളുകളില്‍ ചൈനീസ് ഭാഷ പഠിപ്പിക്കും

അനസ് യാസിന്‍Updated: Thursday Aug 24, 2023

മനാമ> സൗദിയിലെ എല്ലാ സെക്കണ്ടറി സ്‌കൂകളുകളിലും ഈ അധ്യായനവര്‍ഷം മുതല്‍ ചൈനീസ് ഭാഷ (മണ്ടാരിന്‍) പഠിപ്പിക്കുന്നു. എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകളിലും ആഴ്ചയില്‍ രണ്ട് ക്ലാസുകള്‍ എന്ന തോതില്‍ മണ്ടാരിന്‍ പഠിപ്പിക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നാലാം പിരീഡ് ചൈനീസ് ഭാഷ പഠിപ്പിക്കണം. ഇത് അക്കാദമിക് ടൈം ടേബിളില്‍ ഉള്‍പ്പെടുത്തണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

ഈ അധ്യയന വര്‍ഷത്തില്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി സെമസ്റ്ററില്‍ ചൈനീസ് ഭാഷാ സമ്പുഷ്ടീകരണ പരിപാടി നടപ്പാക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്. ഈ അധ്യയന വര്‍ഷത്തില്‍ തന്നെ സെക്കന്‍ഡറി സ്‌കൂളുകളിലെ രണ്ടാം ഗ്രേഡിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സെമസ്റ്റര്‍ മാറ്റും.
ഓരോ മേഖലയിലും ചൈനീസ് ഭാഷ പഠിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സ്‌കൂളുകള്‍ ഉണ്ടാകും. ഭാഷ പഠിപ്പിക്കുന്ന പ്രക്രിയയില്‍ വിദ്യാഭ്യാസ മന്ത്രാലയം ഫെസിലിറ്റേറ്റര്‍മാര്‍ക്ക് പ്രോത്സാഹനം നല്‍കും.
വിദ്യാഭ്യാസ വകുപ്പുകള്‍ക്ക് വിതരണം ചെയ്ത നിര്‍ദേശത്തില്‍ ചൈനീസ് ഭാഷാ പ്രോഗ്രാം നടപ്പാക്കാന്‍ മുഴുവന്‍ സെമസ്റ്ററിലും ആഴ്ചയില്‍ ഒരു പ്രാവീണ്യ ക്ലാസെങ്കിലും അനുവദിക്കുമെന്നും അത് ഒരു ഫെസിലിറ്റേറ്ററെ ഏല്‍പ്പിക്കുമെന്നും വ്യക്തമാക്കുന്നു.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ ചൈന സന്ദര്‍ശനത്തിനിടെയാണ് സൗദിയിലെ സ്‌കൂളുകളില്‍ ചൈനീസ് ഭാഷ പഠിപ്പിക്കാന്‍ തീരുമാനിച്ചത്. സന്ദര്‍ശനത്തില്‍ സൗദിയിലെ സ്‌കൂളുകളിലും യൂണിവേഴ്‌സിറ്റികളിലും എല്ലാ വിദ്യാഭ്യാസ തലങ്ങളിലും ചൈനീസ് ഭാഷ പാഠ്യപദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്താനുള്ള പദ്ധതിക്ക് രൂപം നല്‍കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. എല്ലാ മേഖലകളിലും ഉഭയകക്ഷി സഹകരണവും ആശയവിനിമയവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ സംരംഭം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top