25 April Thursday

സാമ്പത്തിക നയങ്ങളുടെ മികവിന്റെ തുടർച്ചയിൽ സൗദി അറേബ്യ

എം എം നഈംUpdated: Thursday Jul 28, 2022

റിയാദ് > സാമ്പത്തിക നയങ്ങളുടെ മികവിന്റെ തുടർച്ചയിൽ സൗദി അറേബ്യ .രാജ്യത്തിന്റെ സാമ്പത്തിക പ്രവണതകളിൽ മറ്റ്  പ്രമുഖ വ്യാവസായിക രാജ്യങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ നാല് മാസമായി, സൗദികൾ  ലോകത്തെ ഏറ്റവും ഉയർന്നസ്ഥാനം നിലനിർത്തി.  2022 ജൂൺ 24 നും ജൂലൈ 8 നും ഇടയിലുള്ള കാലയളവിൽ ആഗോള ഗവേഷണ കമ്പനിയായ Ipsos നടത്തിയ ഒരു സർവേയാണ്  ഇത്  വെളിപ്പെടുത്തിയത്.

ലോക ശരാശരിയേക്കാൾ (32%) വർധനവിൽ  61 പോയിൻറുകളുടെ മികച്ച പ്രകടനമാണ് സൗദി നടത്തിയത്. 27 രാജ്യങ്ങൾ ഉൾപ്പെടുന്ന സൂചികയിൽ 93% ആത്മവിശ്വാസത്തോടെ സൗദി അറേബ്യ ഒന്നാമതെത്തി. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജപ്പാൻ, കാനഡ തുടങ്ങിയ രാജ്യങ്ങൾ സൂചികയുടെ രണ്ടാം പകുതിയിൽ (50% ൽ താഴെ) വ്യത്യസ്ത അനുപാതങ്ങളിൽ എത്തി.  സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളായ (പണപ്പെരുപ്പം, ദാരിദ്ര്യം, സാമൂഹിക അസമത്വം, തൊഴിലില്ലായ്മ, കുറ്റകൃത്യങ്ങളും അക്രമങ്ങളും, സമ്പദ്‌വ്യവസ്ഥയും രാഷ്ട്രീയ അഴിമതിയും) തുടങ്ങിയവയാണ് സർവെയിൽ പരിഗണിച്ചത്. ഇപ്‌സോസ് സൂചികയുടെ ഫലങ്ങൾ അനുസരിച്ച്, ഈ പ്രശ്‌നങ്ങളിൽ ഭൂരിഭാഗം സൗദികൾക്കും ആശങ്കയില്ലായിരുന്നു.

ലോകമെമ്പാടുമുള്ള 27 രാജ്യങ്ങളിലെ സാമൂഹികവും രാഷ്ട്രീയവുമായ നിരവധി വിഷയങ്ങളിൽ Ipsos സൂചിക ശ്രദ്ധ കേന്ദ്രീകരിക്കുന്നു.  93%  ആത്മവിശ്വാസത്തോടെ റാങ്കിംഗിൽ സൗദി ഒന്നാമതെത്തിയപ്പോൾ 77% റാങ്കിങ്ങോടെ രണ്ടാം സ്ഥാനത്തെത്തിയത് ഇന്ത്യയാണ്. പ്രധാന വ്യാവസായിക രാജ്യങ്ങൾ സൂചികയുടെ 50% ൽ താഴെയായി. ബ്രിട്ടൻ 23%, ഫ്രാൻസ് 24%,  അമേരിക്ക 28%, കാനഡ 38% റാങ്കിൽ വന്നപ്പോൾ ജപ്പാൻ  10% ൽ മാത്രം എത്തി ഏറ്റവും മോശമായ നില പങ്കുവെച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top