26 April Friday

സൗദിയില്‍ ഗാര്‍ഹികത്തൊഴിലാളി ഇന്‍ഷുറന്‍സും തൊഴില്‍ കരാറും ബന്ധിപ്പിക്കുന്നു

അനസ് യാസിന്‍Updated: Sunday Jan 29, 2023

മനാമ> സൗദിയിൽ ഗാർഹികത്തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പരിരക്ഷയെ തൊഴിൽ കരാറുകളുമായി ബന്ധിപ്പിക്കുന്നു. മന്ത്രിസഭാ കൗൺസിൽ പദ്ധതിക്ക് അംഗീകരം നൽകി. തൊഴിൽ വിപണിയെ ഉത്തേജിപ്പിക്കുക, മറ്റു രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ചർച്ച സുഗമമാക്കുക, കരാർ ബന്ധങ്ങൾ മെച്ചപ്പെടുത്തുക, ആഭ്യന്തര തൊഴിൽ റിക്രൂട്ട്‌മെന്റ് വിപണിയിലെ അപകടസാധ്യതകൾ കുറയ്ക്കുക എന്നിവയാണ്‌ ലക്ഷ്യം.

റിക്രൂട്ട്‌മെന്റ് ചെലവുകൾക്കായുള്ള ഉയർന്ന പരിധി, റിക്രൂട്ട്‌മെന്റ് കമ്പനികൾക്ക് നിയമലംഘനത്തിന് ചുമത്തുന്ന പിഴകൾ തുടങ്ങിയവ മന്ത്രാലയം ആനുകാലികമായി അവലോകനം ചെയ്യും.എല്ലാ ഗാർഹികത്തൊഴിലാളി റിക്രൂട്ട്‌മെന്റുകളും ഔദ്യോഗിക ഓൺലൈൻ പ്ലാറ്റ്‌ഫോമായ മുസാനെഡ് വഴിയാക്കും. ഗാർഹികത്തൊഴിലാളികളെ നിയമിക്കാനുള്ള ചെലവിന് 15,000 റിയാൽ ഉയർന്ന പരിധിയും മന്ത്രാലയം നിശ്ചയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top