17 September Wednesday
23 ജീവനക്കാരെയും സൗദി തീര സേന രക്ഷിച്ചു

ചെങ്കടലില്‍ ചരക്ക് കപ്പലിന് തീപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022
മനാമ > സൗദിയിലെ ജിസാന്‍ തുറമുഖത്തിന് വടക്കുപടിഞ്ഞാറ് ചെങ്കടലില്‍ ചരക്ക് കപ്പലിന് തീപിടിച്ചു. പനാമ പതാകയുള്ള വാണിജ്യ കണ്ടയ്‌നര്‍ ടാങ്കറിലെ മുഴുവന്‍ ജീവനക്കാരെയും സൗദി അതിര്‍ത്തി രക്ഷാ സേന രക്ഷപ്പെടുത്തി.
 
തീപിടിത്തമുണ്ടായ ടാങ്കറില്‍ നിന്ന് ജിദ്ദ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ കോര്‍ഡിനേഷന്‍ സെന്ററിന് അപകട മുന്നറിയിപ്പ് സന്ദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് കപ്പലിന്റെ സ്ഥാനം നിര്‍ണയിച്ചു. ജിസാന്റെ വടക്കുപടിഞ്ഞാറ് 123 നോട്ടിക്കല്‍ മൈല്‍ (227.79 കിലോമീറ്റര്‍) അകലെയാണ് ടാങ്കറുണ്ടായിരുന്നത്. ആവശ്യമായ സഹകരണത്തിനായി വിവിധ സെന്ററുകള്‍ക്കും നിര്‍ദേശം നല്‍കി. 
 
സംഭവ സ്ഥലത്തേക്ക് നീങ്ങിയ അതിര്‍ത്തി രക്ഷാ സേന, അതുവഴി വന്ന മറ്റൊരു കപ്പലിന്റെ സഹായത്തോടെ തീയാളിപ്പിടിക്കുന്ന കപ്പലില്‍നിന്ന് ജീവനക്കാരെ രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് സേന വക്താവ് അറിയിച്ചു. വിവിധ രാജ്യക്കാരായ 25 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇവരെ ജിസാന്‍ തുറമുഖത്ത് എത്തിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top