29 March Friday

97,000 ഹജ്ജ് തീർഥാടകർക്ക് ചികിത്സ സേവനങ്ങൾ നൽകിയതായി ആരോഗ്യ മന്ത്രാലയം

വെബ് ഡെസ്‌ക്‌Updated: Sunday Jul 10, 2022

മക്ക> ഹജ്ജ് സീസണിൽ സൗദി ആരോഗ്യ മന്ത്രാലയം ഒരുക്കിയ സേവനങ്ങൾ ശ്രദ്ധേയമാകുന്നു. മക്ക അൽ മുഖറമ, അറഫാത്ത്, മുസ്ദലിഫ, മിന, ജമറാത്ത് എന്നിവിടങ്ങളിലെ ആശുപത്രികൾ വഴിയും, ആരോഗ്യ കേന്ദ്രങ്ങൾ വഴിയും   97,262 തീർഥാടകർക്ക് ഇതുവരെ ചികിത്സ നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.  

ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും വഴി 10 ഓപ്പൺ ഹാർട്ട് സർജറികൾ, 187 കാർഡിയാക് കത്തീറ്ററുകൾ, 379 ഡയാലിസിസ് സർജറികൾ, 10)ലാപ്രോസ്കോപ്പിക് ഓപ്പറേഷനുകൾ,  267 ശസ്ത്രക്രിയകൾ, എന്നിവയുൾപ്പെടെ നിരവധി സേവനങ്ങൾ നൽകിയതിനാൽ തീർഥാടകർക്ക് ഗുണനിലവാരമുള്ള സ്പെഷ്യലൈസ്ഡ് ചികിത്സാ സേവനങ്ങൾ പ്രയോജനപ്പെടുത്താനായെന്നു മന്ത്രാലയം അറിയിച്ചു. 997 തീർഥാടകരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു എന്നും മന്താലയം വ്യക്തമാക്കി.

വെർച്വൽ ഹെൽത്ത് ഹോസ്പിറ്റൽ 9 സ്ട്രോക്ക് രോഗനിർണയ കേസുകൾ, ഒരു റിമോട്ട് ക്രിട്ടിക്കൽ കെയർ, 127 റിമോട്ട് റേഡിയോളജി കേസുകൾ എന്നിവയുൾപ്പെടെ നിരവധി വെർച്വൽ സേവനങ്ങൾ (വിദൂരമായി) നൽകുന്നതിൽ പങ്കെടുത്തു, തൽക്ഷണ കൗൺസിലിംഗ് സേവനങ്ങളുടെ (മൈ ഹെൽത്ത് ആപ്പ്) 1995 പുരുഷ വനിതാ തീത്ഥാടകർ പ്രയോജനപ്പെടുത്തി എന്നും മന്താലയം വ്യക്തമാക്കി.

ഈ വർഷത്തെ ഹജ്ജ് സീസണിൽ മക്ക അൽ മുഖറമയിലും അതിനോട് ചേർന്നുള്ള വിശുദ്ധ സ്ഥലങ്ങളിലും അൽ-മദീന അൽ മുനവ്വറയിലും 23 ആശുപത്രികളിലും 147 ആരോഗ്യ കേന്ദ്രങ്ങളിലും അതിന്റെ  ക്ലിനിക്കൽ ശേഷി 4,654 ആയി ഉയർത്തിയും  തീർഥാടകർക്ക് ചികിത്സാ സേവനങ്ങൾ നൽകുന്നതിന് ആരോഗ്യ മന്ത്രാലയം അതിന്റെ ആരോഗ്യ സൗകര്യങ്ങൾ ഒരുക്കിയിരുന്നു എന്നത് ശ്രദ്ധേയമാണ്. അതോടൊപ്പം തീവ്രപരിചരണത്തിനായി 1080 കിടക്കകളും, സൂര്യാഘാതത്തിന് ചികിത്സക്കായി 238 കിടക്കകളും തയ്യാറാക്കുകയും ചെയ്തിരുന്നു. തീർഥാടകരെ സേവിക്കാൻ യോഗ്യതയുള്ള 25 ആയിരത്തോളം മെഡിക്കൽ വിദഗ്ധന്മാർ രംഗത്തുണ്ട് എന്നതും ശ്രദ്ധേയമാണ്.  

ഹാജിമാർക്കു സഞ്ചരിക്കാൻ ഒരുക്കിയിട്ടുള്ള അൽ-മശാഇർ ട്രെയിനിലും അൽ-ഹറമൈൻ ട്രെയിനിലും മന്ത്രാലയം മെഡിക്കൽ പോയിന്റുകൾ തയ്യാറാക്കുകയും മക്കയിലെ വിശുദ്ധ മസ്ജിദിന്റെ സെൻട്രൽ ഏരിയയിൽ 180 ആംബുലൻസുകളും  മിനായിലെ ജമറാത്ത് പാലത്തിൽ 16 എമർജൻസി കേന്ദ്രങ്ങളും ഇതിനകം സജ്ജീകരിച്ചിട്ടുണ്ട് എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top