27 April Saturday

സൗദി അറേബ്യ "ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ’യിലേക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022

റിയാദ് > ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയുടെ നിരയിൽ ചേരാൻ ഈ വർഷം സൗദി അറേബ്യ തയ്യാറെടുക്കുന്നു. രാജ്യം മൊത്തത്തിൽ ഈ വർഷം സമ്പദ്‌വ്യവസ്ഥ 7.6% വളർച്ച കൈവരിക്കുമെന്ന്  അന്താരാഷ്ട്ര നാണയ നിധി പ്രതീക്ഷ നൽകിയിട്ടുണ്ട്.  ഇതോടെ സൗദി ജിഡിപി 1040 ബില്യൺ ഡോളറിലെത്തും. കൂടാതെ സമ്പദ്‌വ്യവസ്ഥയിൽ  അതിവേഗ വളർച്ചയും പ്രതീക്ഷിക്കുന്നു.

ഈ വർഷം സൗദിയുടെ സമ്പദ്‌വ്യവസ്ഥ 10% വളരും എന്ന്  കൺസൾട്ടിംഗ് സ്ഥാപനമായ ക്യാപിറ്റൽ ഇക്കണോമിക്‌സ് ഗവേഷണക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. സൗദി സമ്പദ്‌വ്യവസ്ഥ ഈ വർഷം ട്രില്യൺ ഡോളർ കടമ്പ കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി  യുണൈറ്റഡ് കിംഗ്ഡം ആസ്ഥാനമായുള്ള ഓക്‌സ്‌ഫോർഡ് ഇക്കണോമിക്‌സും പറഞ്ഞിട്ടുണ്ട്. 

2021 ലെ ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് കണക്കുകൾ പ്രകാരം മൊത്ത ആഭ്യന്തര ഉൽപ്പാദനം അനുസരിച്ച് 17 ട്രില്യൺ രാജ്യങ്ങളുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് - , ചൈന , ജപ്പാൻ -, ജർമ്മനി, യുണൈറ്റഡ് കിംഗ്ഡം, ഇന്ത്യ -തുടങ്ങിയവയാ് 17ലെ ആദ്യ ആറ് രാജ്യങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top