09 May Thursday

സൗദിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോക ഉച്ചകോടി സെപ്തംബർ 13 മുതൽ

എം എം നഈംUpdated: Wednesday Aug 24, 2022

റിയാദ്> സൗദി അറേബ്യയിൽ ആ​ഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിയുടെ രണ്ടാം പതിപ്പ് സെപ്‌തംബർ 13 മുതൽ 15 വരെ റിയാദിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ വച്ച് സംഘടിപ്പിക്കുന്നു. സൗദി കിരീടാവകാശിയും സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരന്റെ രക്ഷാകർതൃത്വത്തിൽ "ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫോർ ദി ഹ്യൂമാനിറ്റി" എന്ന പേരിലാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യകൾ നമ്മുടെ ദൈനംദിന ജീവിതത്തിൽ കടന്നു കയറാൻ തുടങ്ങി. എഐ ജീവിതത്തിന്റെ എല്ലാ മേഖലകളിലും കാര്യമായ സ്വാധീനം ചെലുത്തുന്നു. 2020ൽ നടന്ന ആദ്യ ഉച്ചകോടിയുടെ വിജയത്തിന് ശേഷം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് ലോകത്തിലെ ഒരു പ്രധാന ഫോറമായി മാറാൻ ശ്രമിക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉച്ചകോടി ചർച്ച ചെയ്യുമെന്ന് സൗദി അതോറിറ്റി ഫോർ ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രസിഡന്റ് ഡോ. അബ്ദുല്ല ബിൻ ഷറഫ് അൽ ഗംദി പറഞ്ഞു:

ലോകത്തിലെ വിവിധ കമ്പനികൾ ഈ മേഖലയിലെ ഏറ്റവും പുതിയ ഗവേഷണങ്ങളും സാങ്കേതികവിദ്യകളും ഉയർത്തിക്കാട്ടുമെന്നും  അവരുമായുള്ള അനുഭവങ്ങൾ കൈമാറുമെന്നും അടുത്ത ഘട്ടത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപകരണങ്ങളുമായി ബന്ധപ്പെട്ട നിക്ഷേപ അവസരങ്ങൾ കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംബന്ധിച്ച ലോക ഉച്ചകോടി അതിന്റെ രണ്ടാം പതിപ്പിൽ താൽപ്പര്യമുള്ളവർക്കും വിദഗ്ധർക്കും ലോകമെമ്പാടുമുള്ള 100ലധികം സ്പീക്കറുമാർ ഒരു മേൽക്കൂരയ്ക്ക് കീഴിൽ റിയാദ് നഗരത്തിൽ ഒത്തുചേരും. വർക്കിംഗ് സെഷനുകളിലും പാനൽ ചർച്ചകളിലും വർക്ക്‌ഷോപ്പുകളിലും പങ്കെടുക്കുമ്പോൾ പ്രാദേശികവും അന്തർദ്ദേശീയവുമായ നൂതന സ്ഥാപനങ്ങൾ ഉച്ചകോടിയിൽ അവലോകനം ചെയ്യുന്ന കൃത്രിമബുദ്ധി ഉപയോഗിക്കുന്ന നിരവധി കേസുകൾ കാണുന്നതിനും അവസരം ഒരുങ്ങും

സാമ്പത്തിക മൊബിലിറ്റി, നിലവിലെ വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുക, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നിക്കുകളുടെ ഉപയോഗം പരമാവധിയാക്കുക എന്നീ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ  സ്‌മാർട്ട് സിറ്റികൾ, മനുഷ്യ ശേഷി വികസനം, ആരോഗ്യ പരിപാലനം, ഗതാഗതം, ഊർജം, സംസ്‌കാരം, പൈതൃകം, പരിസ്ഥിതി, എന്നിവ പോലുള്ള ഏറ്റവും പ്രധാനപ്പെട്ട മേഖലകളിൽ കൃത്രിമ ബുദ്ധിയുടെ പ്രത്യാഘാതങ്ങൾ കാണിക്കുന്ന നിരവധി വിഷയങ്ങൾ ചർച്ച ചെയ്യും. 2020ൽ രണ്ടു ദിവസമായി നടന്ന ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോക ഉച്ചകോടിയിൽ ഇരുന്നൂറിലധികം വി​ഗദ്ധരാണ് പങ്കെടുത്തിരുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top