29 March Friday

ഹജ്ജ്: കുറഞ്ഞ പ്രായം 12 വയസ്

അനസ് യാസിന്‍Updated: Tuesday Feb 14, 2023

മനാമ> ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 12 വയസാണെന്ന് സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു. ഹജ്ജ് ചെയ്യാത്തവര്‍ക്കായിരിക്കും തീര്‍ഥാടനത്തിനായി രജിസ്‌റ്റര്‍ ചെയ്യുന്നതിനു മുന്‍ഗണനയെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഹജ്ജ് പെര്‍മിറ്റുകള്‍ അബ്‌ശീര്‍ പ്ലാറ്റ്‌‌ഫോം വഴി നല്‍കാം. ഹജ്ജ് വിസയിലുള്ളവര്‍ക്കും സൗദിയില്‍ നിയമപരമായ താമസാനുമതി ഉള്ളവര്‍ക്കും മാത്രമേ തീര്‍ഥാടന ചടങ്ങുകള്‍ നടത്താന്‍ അനുമതിയുള്ളൂവെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം ഹജ്ജില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ആഭ്യന്തര തീര്‍ഥാടകര്‍ക്കായി 3,984 സൗദി റിയാല്‍ മുതല്‍ 11,841 റിയാല്‍ വരെയുള്ള നാല് പാക്കേജ് മന്ത്രാലയം നേരത്തെ പുറത്തിറക്കിയിരുന്നു.

ഹജ്ജ് തീര്‍ഥാടകരുടെ എണ്ണം കോവിഡിന് മുന്‍പുള്ള കാലത്തേക്ക് തിരിച്ചുകൊണ്ടുവരികയാണ് ലക്ഷ്യം. കോവിഡിന് മുന്‍പ് പ്രതവര്‍ഷം ഏകദേശം 25 ലക്ഷം പേര്‍ ഹജ്ജ് നിര്‍വഹിക്കാറുണ്ടായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top