16 July Wednesday

സൗദിയില്‍ മാര്‍ക്കറ്റിംഗ്, സെക്രട്ടറി ജോലികളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം

അനസ് യാസിന്‍Updated: Monday Oct 25, 2021

മനാമ> സൗദിയില്‍ മാര്‍ക്കറ്റിംഗ്, സെക്രട്ടറി, ട്രാന്‍സ്ലേറ്റര്‍, ഡാറ്റാ എന്‍ട്രി, സ്റ്റോര്‍ കീപ്പര്‍ ജോലികള്‍ പൂര്‍ണമായും സ്വദേശിവല്‍ക്കരിക്കുന്നു. അടുത്ത വര്‍ഷം മെയ് എട്ടിന് തീരുമാനം പ്രാബല്യത്തില്‍ വരും.

ഈ ജോലികളില്‍ ഇനി സൗദികള്‍ക്ക് മാത്രമായിരിക്കും നിയമനമെന്ന് മാനവ ശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് സുലൈമാന്‍ അല്‍രാഹ്ജി അറിയിച്ചു. പൗരന്‍മര്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ കണ്ടെത്താനും ദേശീയ സമ്പദ്വ്യവസ്ഥയില്‍ അവരുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.

ഈ തസ്തികകളില്‍ സ്വദേശികള്‍ക്ക് ഈ ജോലികളില്‍ ഏറ്റവും കുറഞ്ഞ ശമ്പളം 5,000 റിയാല്‍ ആയി നിജപ്പെടുത്തി. പുതിയ തീരുമാനം വഴി തൊഴില്‍ മേഖലയില്‍ 30,000 ത്തോളം സ്വദേശികള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. മലയാളികളടക്കം പ്രവാസികള്‍ വ്യാപകമായി ജോലി ചെയ്യുന്ന മേഖലകളിലാണ് സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചത്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top