20 April Saturday

എക്‌‌സിറ്റ്, റീ എൻട്രി വിസ നിരക് സൗദി കുത്തനെ കൂട്ടി

അനസ് യാസിൻUpdated: Thursday Jan 5, 2023

മനാമ> രാജ്യത്തിനു പുറത്തുള്ള പ്രവാസികൾക്ക് എക്‌സിറ്റ്, റീ എൻട്രി വിസകളും ഇഖാമയും (റെസിഡൻസി പെർമിറ്റ്) പുതുക്കാനുള്ള ഫീസ് സൗദി തൊഴിൽമന്ത്രാലയം ഇരട്ടിയാക്കി. രണ്ടു മാസത്തെ എക്‌സിറ്റ്, റീ എൻട്രി വിസാ ഫീസ് 200 റിയാൽ ആണ്. പ്രവാസി രാജ്യത്തിനകത്താണെങ്കിൽ ഓരോ അധിക മാസത്തിനും 100 റിയാൽ അധികമായി ഈടാക്കും.

സൗദിക്കു പുറത്തുള്ള പ്രവാസിക്ക് പുതുക്കണമെങ്കിൽ പ്രതിമാസം ഇരട്ടി ഫീസായ 200 റിയാൽ നൽകണം. മൂന്നു മാസത്തിനിടെ ഒന്നിലധികം യാത്രകൾക്ക് 500 റിയാലാണ് ഫീസ്. പുതുക്കിയ ഫീസ് എന്ന് നിലവിൽ വരുമെന്ന് വ്യക്തമാക്കിയിട്ടില്ല. സൗദിയിലെ 3.48 കോടി വരുന്ന ജനസംഖ്യയിൽ 1.05 കോടി പേർ വിദേശികളാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top