08 December Friday

സൗദിക്കും കുവൈത്തിനുമിടയില്‍ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസിന് അനുമതി

അനസ് യാസിന്‍Updated: Thursday Sep 28, 2023

മനാമ> സൗദിക്കും കുവൈത്തിനുമിടയില്‍ റെയില്‍ ഗാതഗതം ആരംഭിക്കുന്നു. ഇരു രാജ്യങ്ങളിലെയും വ്യവസായ ടൂറിസം മേഖലക്ക് മുതല്‍ക്കൂട്ടാകുന്ന പദ്ധതിക്ക്  സൗദി സര്‍ക്കാര്‍ അനുമതി നല്‍കി. റിയാദിനും കുവൈത്ത് സിറ്റിക്കും ഇടയില്‍ അതിവേഗ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ഒരുക്കുന്നതാണ് പദ്ധതി.

പദ്ധതിയെക്കുറിച്ചുള്ള കണ്‍സള്‍ട്ടന്‍സി പഠനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആറു മാസമെടുക്കുമെന്ന് കഴിഞ്ഞ ജൂലൈയില്‍ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. കഴിഞ്ഞ ജൂണിലാണ് പദ്ധതിയുടെ സാധ്യതാ പഠനം നടത്തുന്നതിനുള്ള കരാറില്‍ എത്തിയത്. അന്ന് തന്നെ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കുവൈത്ത് അനുമതി നല്‍കിയിരുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സുരക്ഷിതവും ഫലപ്രദവുമായ റെയില്‍ ഗതാഗതം ഈ പദ്ധതി പ്രദാനം ചെയ്യുമെന്ന് കുവൈറ്റത്ത് അഭിപ്രായപ്പെട്ടു.

കരാറനുസരിച്ച് സംയുക്ത റെയില്‍ ലിങ്കിനെക്കുറിച്ച് സാമ്പത്തികവും സാങ്കേതികവുമായ സാധ്യതാ പഠനം നടത്തുന്നതില്‍ ഇരുപക്ഷവും  പങ്കാളിത്തം വഹിക്കും. ആറ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ജിസിസി റെയില്‍ പദ്ധതിയെ ഈ പദ്ധതി ബാധിക്കില്ലെന്ന് കുവൈത്ത് വ്യക്തമാക്കി. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കരാറിന് അംഗീകാരം നല്‍കിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top