19 April Friday

സൗദി-ഖത്തര്‍ അതിര്‍ത്തി വീണ്ടും തുറന്നു

അനസ് യാസിന്‍Updated: Tuesday Jan 5, 2021
 
മനാമ: മൂന്നു വര്‍ഷത്തിനുശേഷം സൗദിയും ഖത്തറും വീണ്ടും അതിര്‍ത്തി തുറന്നു. 
 
ഇരു രാജ്യങ്ങളും കര, നാവിക, വ്യോമ അതിര്‍ത്തികള്‍ തിങ്കളാഴ്ച വൈകീട്ട് മുതല്‍  തുറക്കാന്‍ ധാരണയിലെത്തിയതായി കുവൈത്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് അഹമ്മദ് നാസര്‍ അല്‍സബാ ടെലിലഷനിന്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതിര്‍ത്തി തുറന്നത്. ഇക്കാര്യം സൗദി സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 
 
41-ാമത് ജിസിസി ഉച്ചകോടി സൗദിയിലെ അല്‍ഉലയില്‍ നടക്കാനിരിക്കെയാണ് ഖത്തറുമായുള്ള പ്രതിസന്ധിയില്‍ അയവു വരുന്നതിന്റെ പ്രകടമായ സൂചനയുമായി അതിര്‍ത്തി തുറന്നത്. 
 
കുവൈത്ത് അമീര്‍ ഷെയ്ഖ് നഫാഫിന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് അതിര്‍ത്തി തുറക്കാന്‍ ധാരണയായത്. കുവൈത്ത് വിദേശ മന്ത്രി ഖത്തര്‍ അമീറുമായും സൗദി കിരീടവകാശിയുമായും ഫോണില്‍ സംസാരിച്ചിരുന്നു. അല്‍ഉല ഉച്ചകോടി മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
2017 ജൂണ്‍ അഞ്ചിനാണ് സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നിവ ഖത്തറുമായുള്ള നയതന്ത്ര, ഗതാഗത ബന്ധം വിച്ഛേദിച്ചത്. തുടര്‍ന്ന് സൗദി-ഖത്തര്‍ അതിര്‍ത്തിയായ സല്‍വ ക്രോസിംഗ് അടച്ചിരുന്നു. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top