19 April Friday
സൗദിയില്‍ എത്തിയാല്‍ അഞ്ചു ദിവസം ക്വാറന്റയ്ന്‍

ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് ഡിസം. ഒന്നു മുതല്‍ നേരിട്ടുള്ള സര്‍വീസ്

അനസ് യാസിന്‍Updated: Friday Nov 26, 2021
മനാമ > ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നു. ഈ രാജ്യങ്ങളില്‍ നിന്നും ഡിസംബര്‍ ഒന്ന് മുതല്‍ നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. ഇവര്‍ സൗദിയില്‍ എത്തിയാല്‍ അഞ്ചു ദിവസം ഹോട്ടലില്‍ സമ്പര്‍ക്ക വിലക്കില്‍ കഴിയാണം. 
 
ഇന്ത്യക്ക് പുറമെ പാക്കിസ്ഥാന്‍, ബ്രസീല്‍, വിയറ്റ്‌നാം, ഈജിപ്ത്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ് നേരിട്ട് സര്‍വിസ്. ഈ രാജ്യക്കാര്‍ക്ക് സൗദിയിലേക്ക് നേരിട്ട് യാത്രാ വിലക്കുണ്ട്. നിലവില്‍ മറ്റൊരു രാജ്യത്ത് 14 ദിവസം ക്വാറന്റയ്‌നില്‍ കഴിഞ്ഞാല്‍ മാത്രമേ സൗദിയിലേക്ക് പ്രവേശനം അനുവദിക്കുന്നുള്ളൂ. ഇതിനാണ് മാറ്റം വരുത്തിയത്. 
 
രാജ്യത്തിന് പുറത്തുനിന്ന് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരും ഹോട്ടല്‍ ക്വാറന്റയ്‌നില്‍ കഴിയണം. എന്നാല്‍, സൗദിയില്‍ നിന്നും വാക്‌സിന്‍ എടുത്തവര്‍ക്ക് ഇളവ് നല്‍കും.  
 
സൗദിയില്‍ നിന്ന് കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച റീ എന്‍ട്രിയില്‍ പോയവര്‍ക് നേരിട്ട് സൗദിയില്‍ പ്രവേശിക്കാന്‍ ആഗസ്ത് അവസാന വാരം അനുമതി നല്‍കിയിരുന്നു. എന്നാല്‍, സൗദിക്ക് പുറത്ത് നിന്ന് വാക്‌സിന്‍ എടുത്തവര്‍ക്ക് നേരിട്ട് പ്രവേശനം നീണ്ടുപോയി. 
 
കോവിഡ് വ്യാപനത്തെ തിടര്‍ന്നു ഈ വര്‍ഷം ഫെബ്രുവരിയിലാണ്  ഇന്ത്യയടക്കം 20 രാജ്യങ്ങളെ സൗദി ചുവപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പിന്നീട് അമേരിക്ക, ബ്രിട്ടന്‍, യുഎഇ തുടങ്ങിയ 11 രാജ്യങ്ങളെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍ യുഎഇ അടക്കാം ചില രാജ്യങ്ങളില്‍ നിന്നും നേരിട്ട് വരനായില്ല.
 

 

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top