13 July Sunday

സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 4, 2023

സവ മുൻ പ്രസിഡന്റ് അബ്ദുൽ ലത്തീഫ് വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുന്നു.

ജിദ്ദ > ആലപ്പുഴ ജില്ലാ നിവാസികളുടെ പ്രവാസികൂട്ടായ്മ സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ (സവ) വാർഷിക പൊതുയോഗം സംഘടിപ്പിച്ചു.

സാമൂഹ്യാന്തരീക്ഷത്തെ മലീമസമാക്കുന്ന വർഗ്ഗീയത, മയക്കുമരുന്ന് എന്നിവകൾക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടും ബോധവത്ക്കരണവും സ്വീകരിക്കണമെന്ന് യോഗത്തിൽ അഭിപ്രായപ്പെട്ടു.  

വാർഷിക പൊതു യോഗം സവ മുൻ പ്രസിഡന്റ് അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. വെൽഫെയർ കോർഡിനേറ്റർ അബ്ദുൽ സലാം മുസ്തഫ സംഘടനയെ സദസ്സിനു പരിചയപ്പെടുത്തി.  'കാൽ നൂറ്റാണ്ടു കാലം സവ സമൂഹത്തിന് നൽകിയ കരുതലും കൈത്താങ്ങും' എന്ന വിഷയത്തിൽ നസീർ വാവാക്കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി.  

സവാ പ്രസിഡന്റ് മുഹമ്മദ് രാജ അധ്യക്ഷനായി. ജനറൽ സെക്രട്ടറി നൗഷാദ് പാനൂർ സ്വാഗതവും ഹാരിസ് വാഴയിൽ നന്ദിയും രേഖപ്പെടുത്തി. ട്രഷറർ സിദ്ധീഖ് മണ്ണഞ്ചേരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സക്കീർ ഹുസ്സയിൻ തങ്ങൾ, ലത്തീഫ് കാപ്പിൽ, ഷാഫി മജീദ് എന്നിവർ ആശംസകൾ നേർന്നു.

അടുത്ത രണ്ടുവർഷത്തേക്കുള്ള ഭാരവാഹികളായി മുഹമ്മദുരാജ (പ്രസിഡന്റ്), നസീർ വാവാക്കുഞ്ഞ് (രക്ഷാധികാരി), നൗഷാദ് പാനൂർ (ജനറൽ സെക്രട്ടറി), സിദ്ദീഖ് മണ്ണഞ്ചേരി (ട്രഷറർ), അബ്ദുൽ സലാം മുസ്തഫ (വെൽഫെയർ കൺവീനർ) ജമാൽ ലബ്ബ (വൈസ് പ്രസിഡന്റ്‌ ) സഫീദ് മണ്ണഞ്ചേരി (നാഷണൽ കോർഡിനേറ്റർ) അബ്ദുൽ സലാം മറായി, ഇർഷാദ് ആറാട്ടുപുഴ, ഷാഫി പുന്നപ്ര, അബ്ദുൽ കരീം അൽ മജാൽ, ഷമീർ മുട്ടം (സെക്രട്ടറി ) ശുഐബ് അബ്ദുൽസലാം, അലി നിസാർ ( IT ) എന്നിവരെയും 17 അംഗ നിർവ്വാഹക സമിതിയേയും തെരഞ്ഞെടുത്തു.

അബ്ദുൽ ലത്തീഫ് മക്ക, നിസാർ താഴ്ചയിൽ എന്നിവരെ പ്രത്യേക ക്ഷണിതാക്കളായും തെരഞ്ഞെടുത്തു. ജലീൽ പാനൂർ, റസ്സൽ ആലപ്പുഴ , നിസാർ കായംകുളം, നാസർ വേലഞ്ചിറ, ഷാൻ പാനൂർ, എന്നിവർ യോ​ഗനടപടികൾക്ക് നേതൃത്വം നൽകി.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top