25 April Thursday

അല്‍ ഹസ്സ നവോദയ സര്‍ഗ്ഗ സംഗമം 2022

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022

റിയാദ്> അല്‍ ഹസ്സ നവോദയ സാംസ്‌ക്കാരിക വേദി സര്‍ഗ്ഗ സംഗമം 2022 ഈ വര്‍ഷവും  വിപുലമായ പരിപാടികളോടെ അരങ്ങേറി. ആയിരത്തോളം പ്രവാസികള്‍  സര്‍ഗ്ഗസംഗമം 2022ല്‍ പങ്കെടുത്തു. അല്‍ ഹസയിലെ പ്രവര്‍ത്തകര്‍ 6 മാസക്കാലത്തോളം കൊണ്ട് നിര്‍മിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നവോദയ കേന്ദ്ര രക്ഷാധികാരി ബഷീര്‍ വരോട് നിര്‍വഹിച്ചു. മീറ്റിംഗ് റൂം, ആഡിറ്റോറിയം, വായനശാല, ഷട്ടില്‍ കോര്‍ട്ട് എന്നിവ അടങ്ങുന്നതായിരുന്നു ഓഫീസ് സമുച്ചയം.

 നവോദയ വനിതാവേദി പ്രവാസി സ്ത്രീകളുടെ സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി ആരംഭിച്ച വീട്ടരങ്ങിന്റെ ഉദ്ഘാടനം കേന്ദ്ര വനിതാവേദി കണ്‍വീനര്‍  രശ്മി രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. കായികമത്സരങ്ങളുടെ ഭാഗമായി വടംവലി മത്സരത്തില്‍ ഹഫൂഫ് ഏരിയ ടീം ഒന്നാം സ്ഥാനവും മുബാറസ് ഏരിയ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഷൂട്ടൗട്ട് മത്സരത്തില്‍ ജാഫര്‍ ഏരിയ ടീം ഒന്നാം സ്ഥാനവും, ഹഫുഫ് കുടുംബവേദി ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

  സാംസ്‌കാരിക സമ്മേളനത്തില്‍ കേന്ദ്ര എക്‌സിക്യുട്ടിവ് അംഗവും സ്വാഗതസംഗം കണ്‍വീനറുമായ ചന്ദ്രബാബു കടക്കല്‍ സ്വാഗതമാശംസിച്ചു, കേന്ദ്ര കുടുംബവേദി ജോ: സെക്രട്ടറി ശ്രീകുമാര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍, നവോദയ ജനറല്‍ സെക്രട്ടറി റഹിം മടത്തറ, കേന്ദ്ര ട്രഷറര്‍ കൃഷ്ണകുമാര്‍ ചവറ, കേന്ദ്ര രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ പവനന്‍ മൂലക്കല്‍, രജ്ഞിത് വടകര, കേന്ദ്ര രക്ഷാധികാരി കമ്മറ്റി അംഗങ്ങളായ ഹനീഫ മൂവാറ്റുപുഴ, കൃഷ്ണന്‍ കൊയിലാണ്ടി, കേന്ദ്ര എക്‌സിക്യൂട്ടിവ് അംഗങ്ങളായ ജയപ്രകാശ് ഉളിയക്കോവില്‍, ചന്ദ്രശേഖരന്‍ മാവൂര്‍ ,മധു ആറ്റിങ്ങല്‍, കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഷാജി ഹസ്സന്‍, അനില്‍കുമാര്‍, പ്രദീപ് തായത് എന്നിവര്‍ പങ്കെടുത്തു. ഹഫൂഫ് കുടുംബവേദി സെക്രട്ടറി സബാഹ് മുഹമ്മദ് നന്ദി ആശംസിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top