28 March Thursday

സാരഥി കുവൈറ്റിൻ്റെ 22 മത് വാർഷികം "സാരഥീയം 2021' ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ശ്രീനാരായണീയ സംഘടനയായ സാരഥി കുവൈറ്റിന്റെ 22--ാം വാർഷികാഘോഷം “സാരഥീയം 2021” ഓൺലൈൻ ആയി സംഘടിപ്പിച്ചു. ദൈവദശകം അറബിക് ഭാഷയിൽ ആലപിച്ചുകൊണ്ട് ആരംഭിച്ച പരിപാടി കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജ് ഉദ്‌ഘാടനം നിർവ്വഹിച്ചു.

ഡോ. പൽപ്പു കർമ്മയോഗ അവാർഡിന് സുരേഷ് കെ പി, ഡോ. അമീർ അഹമ്മദ്, ബാബു ജി ബത്തേരി, ഷറഫുദ്ദീൻ കണ്ണേത്ത് അജിത്കുമാർ ആർ, ലിയോ ജോസ്, അബ്‌ദുൾ സഗീർ, പ്രതാപചന്ദ്രൻ, രഘുബാൽ എന്നിവരും, ഡോ.പൽപ്പു ആയുർ യോഗ അവാർഡിന് വിജേഷ് വേലായുധൻ, മെജിത്, ജിത മനോജ് എന്നിവരും അർഹരായി.

സമഗ്ര സംഭാവനയ്ക്കുള്ള സാരഥി കർമ്മശ്രേഷ്ഠ അവാർഡിന് സി എസ്‌ ബാബുവും, സാരഥീയൻ ഓഫ് ദ ഇയറിന് സനൽകുമാർ, ഷാജി ശ്രീധരൻ, സി എസ് ബാബു എന്നിവരും അർഹരായി. കോവിഡ് വാരിയേഴ്‌സിനുള്ള പുരസ്‌കാരങ്ങൾ ദീപ റെജി, പ്യാരി ഓമനകുട്ടൻ, റാണി വാസുദേവ്, മനുമോഹൻ എന്നിവരും 14 യൂണിറ്റ് കോർഡിനേറ്റർമാരും അർഹരായി. ക്രൈസിസ് ടീമിന് വേണ്ടി അജിത് ആനന്ദൻ അവാർഡ് സ്വീകരിച്ചു.

പരിപാടിയിൽ  ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമി, മാർത്തോമ മെത്രാപോലീത്ത മാർ തിയോഡോഷ്യസ്, വി കെ മുഹമ്മദ്, BEC ജനറൽ മാനേജർ മാത്യൂസ് വർഗ്ഗീസ് എന്നിവർ വിശിഷ്‌ടാതിഥികളായി പങ്കെടുത്തു. വിവിധ രാജ്യങ്ങളിലെ ശ്രീനാരായണ സംഘടനാ പ്രതിനിധികളായ ബൈജു പെരിങ്ങത്തറ (UK), പ്രസാദ് ശ്രീധരൻ(UAE), ജയദേവ് ഉണ്ണികൃഷ്‌ണൻ (സിംഗപ്പൂർ), സദാശിവൻ സുകുമാരൻ(USA) എന്നിവർ ആശംസാ പ്രസംഗം നടത്തി.

കോവിഡ് ബാധിതരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയുടെ  ആദ്യഘട്ടമായി കുവൈറ്റിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട രാജേഷ് കൃഷ്ണൻ്റെ കുടുംബത്തെ സാരഥി കുവൈറ്റ് ഏറ്റെടുക്കുകയും,  സാരഥി സ്വപ്‌ന വീട് പദ്ധതിയിൽ  ഉൾപ്പെടുത്തി ഒരു വീടും, കുട്ടികളുടെ പഠന ചിലവും സാരഥി വഹിക്കുന്നതിൻ്റെ പ്രഖ്യാപനവും,  സാരഥി സ്വപ്‌ന‌ വീട് പദ്ധതി പ്രകാരമുള്ള പുതിയ പ്രോജക്‌ടിന്റെ  ഔദ്യോഗിക പ്രഖ്യാപനവും  സാരഥി പ്രസിഡൻ്റ് സജീവ് നാരായണൻ നടത്തി.

കോവിഡിന് മുൻപ്, കോവിഡ് കാലഘട്ടം, കോവിഡിന് ശേഷം എന്നീ മൂന്ന് കാലഘട്ടത്തെ കോർത്തിണക്കി  സാരഥി കലാകാരന്മാർ ഒരുക്കിയ "അവസ്ഥാന്തരം" തിയറ്ററിക്കൽ ഡ്രാമ പരിപാടിയുടെ മുഖ്യ ആകർഷണമായി മാറി. സാരഥി പ്രസിഡന്റ് സജീവ് നാരായണന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രോഗ്രാം ജനറൽ കൺവീനർ ബിജു ഗംഗാധരൻ സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി ബിജു സി വി, ട്രസ്റ്റ് ചെയർമാൻ സുരേഷ് കെ, രക്ഷാധികാരി സുരേഷ് കൊച്ചത്ത്, വനിതാവേദി ചെയർപേഴ്‌സൺ ബിന്ദു സജീവ്, ഗുരുകുലം പ്രസിഡൻ്റ് കുമാരി അൽക്ക ഓമനക്കുട്ടൻ എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ രജീഷ്  മുല്ലക്കൽ നന്ദി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top