24 April Wednesday

സംസ്‌കൃതി ആസ്റ്റർ സൗജന്യ മെഡിക്കൽ ക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022

ഖത്തർ> ഇൻഡസ്ട്രിയൽ ഏരിയയിലെ ആസ്റ്റർ മെഡിക്കൽ സെന്ററിൽ നടന്ന മെഡിക്കൽ ക്യാമ്പ് സംസ്‌കൃതി ജനറൽ സെക്രട്ടറി എ കെ ജലീൽ ഉദ്‌ഘാടനം ചെയ്‌തു. സംസ്‌കൃതി പ്രസിഡണ്ട്  അഹമ്മദ്‌കുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ആസ്റ്റർ മെഡിക്കൽ ഡയറക്ടർ ഡോ ഫവാദ് ഉസ്മാൻ, സംസ്‌കൃതി സോഷ്യൽ വെൽഫെയർ വിഭാഗം കൺവീനർ ഒ കെ സന്തോഷ്, ഇ എം സുധീർ, പ്രമോദ് ചന്ദ്രൻ, സുനിൽകുമാർ, ഐസിബിഫ് ജനറൽ സെക്രട്ടറി സാബിത് സഹീർ, ഇന്ത്യൻ സ്പോർട്സ് സെന്റർ വൈസ് പ്രെസിഡൻറ് ഷെജി വലിയകത്ത് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.

കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്ക് വേണ്ടി നടത്തിയ മെഡിക്കൽ ക്യാമ്പിൽ സൗജന്യ പരിശോധനയും,  മരുന്നുകളും, ബിപി മോണിറ്റർ, ഗ്ലുക്കോ മീറ്റർ എന്നിവയും വിതരണം ചെയ്തു.  ഇന്റർനാഷണൽ ഡോക്ടർസ്‌ ഡേയുടെ ഭാഗമായി ഡോക്ടർമാർക്ക് സംസ്‌കൃതിയുടെ മൊമെൻ്റോ കൈമാറി. മുൻകൂട്ടി രജിസ്റ്റർ ചെയ്ത 400 -ഓളം പേർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു. ഇൻഡസ്ട്രിയൽ ഏരിയ കേന്ദ്രീകരിച്ചു നടത്തിയ മെഡിക്കൽ ക്യാമ്പിൽ ഖത്തറിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് വാഹന സൗകര്യവും സംസ്‌കൃതി ഏർപ്പെടുത്തിയിരുന്നു.

സംസ്‌കൃതി ട്രഷറർ ശിവാനന്ദൻ, വൈസ് പ്രസിഡന്റ് ബിന്ദു പ്രദീപ് തുടങ്ങിയവർ നേതൃത്വം നൽകിയ മെഡിക്കൽ ക്യാമ്പ്ന് സംസ്‌കൃതി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അബ്ദുൾ അസീസ് സ്വാഗതവും റയീസ് നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top