29 March Friday

ചെറുകാട് അവാര്‍ഡ് നേടിയ ഷീലാ ടോമിയെ സംസ്‌കൃതി അനുമോദിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Dec 13, 2021

ദോഹ > ഈ  വര്‍ഷത്തെ ചെറുകാട് അവാര്‍ഡ് നേടിയ എഴുത്തുകാരി  ഷീലാ ടോമിയെ ഖത്തര്‍ സംസ്‌കൃതി അനുമോദിച്ചു. ഷീല ടോമിയുടെ 'വല്ലി'ക്കാണ് ഇത്തവണ പുരസ്‌കാരം.

സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ സംസ്‌കൃതി പ്രസിഡണ്ട് അഹമ്മദ് കുട്ടി,  ജനറല്‍ സെക്രട്ടറി എകെ ജലീല്‍,  മുന്‍ പ്രസിഡണ്ട് പ്രമോദ് ചന്ദ്രന്‍ എന്നിവര്‍ സംസ്‌കൃതിയുടെ സ്‌നേഹോപഹാരം സമ്മാനിച്ചു. വൈസ് പ്രസിഡണ്ടുമാരായ ബിന്ദു പ്രദീപ്, മനാഫ് ആറ്റുപുറം, ട്രഷറര്‍ ശിവാനന്ദന്‍ വൈലൂര്‍, വനിതാ വേദി പ്രസിഡണ്ട് പ്രതിഭ രതീഷ്,  മുന്‍ഭാരവാഹികളായ ഇഎം സുധീര്‍, സന്തോഷ് യുടിപി എന്നിവര്‍ സന്നിഹിതരായിരുന്നു.

ശ്രീകല ജിനന്‍, ചിത്ര ശിവന്‍, പ്രതിഭ രതീഷ്, റിയാസ് അഹമ്മദ് തുടങ്ങിയവര്‍ നോവലിന്റെ വ്യത്യസ്തമായ വായനാനുഭവങ്ങള്‍ പങ്കുവെച്ചു. ബിജു പി മംഗലം, രതീഷ് മാത്രാടന്‍, രാജേഷ് മാത്യു, ദര്‍ശന രാജേഷ്, ശിവദാസ് ഏലംകുളം, ശ്രീനാ മഹേഷ്, ശ്രുതി സുമിത്, സുധീര്‍ ബാബു വയനാട്  എന്നിവര്‍ ചേര്‍ന്നൊരുക്കിയ  വല്ലിയുടെ  ശബ്ദാവിഷ്‌കാരം നവ്യാനുഭവമായി.

പ്രമോദ് ചന്ദ്രന്‍, ഇ എം സുധീര്‍, ശ്രീനാഥ് ശങ്കരന്‍ കുട്ടി, ബിജു പി മംഗലം എന്നിവര്‍ സംസാരിച്ചു. ഷീല ടോമി സംസ്‌കൃതിയുടെ അനുമോദനത്തിനു നന്ദി പറഞ്ഞു. വല്ലിയുടെ ഖത്തറിലെ പ്രകാശനവും സംസ്‌കൃതി വേദിയില്‍ തന്നെയായിരുന്നു. പുതിയ നോവലിന്റെ പണിപ്പുരയിലാണെന്നും വൈകാതെ വെളിച്ചം കാണുമെന്നും അവര്‍  അറിയിച്ചു.

പ്രസിഡണ്ട് അഹമ്മദ് കുട്ടി അധ്യക്ഷാനായി.  ജനറല്‍ സെക്രട്ടറി എ കെ ജലീല്‍ സ്വാഗതവും സെക്രട്ടറി സുഹാസ് പാറക്കണ്ടി നന്ദിയും പറഞ്ഞു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top