19 April Friday

സമീക്ഷ യുകെ സർഗ്ഗവേദിയുടെ സിനിമാറ്റിക് ഡാൻസ് മത്സര വിജയികളെ പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 30, 2020

സമീക്ഷ യുകെ സർഗ്ഗവേദിയുടെ സിനിമാറ്റിക് ഡാൻസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. സ്വന്തം വീട് നടനവേദി ആക്കിമാറ്റിയ കൊച്ചു കൂട്ടുകാർ കോവിഡ് എന്ന മഹാമാരിയുടെ സമയത്തും ആസ്വാദകരുടെ മനം കുളിർപ്പിച്ചു.സബ്‌ജൂനിയർ, ജൂനിയർ, സീനിയർ എന്നിങ്ങനെ  മൂന്നു വിഭാഗങ്ങളിലായി കുട്ടികൾ മാറ്റുരച്ചു.

ശക്തമായ മത്സരമാണ് ഓരോ വിഭാഗത്തിലും നടന്നത്. കലാസ്നേഹികളായ സാധാരണ ജനത്തിന്റെ കയ്യൊപ്പോടുകൂടി അന്തിമ വിധി നിർണ്ണയിച്ചത്  സമീക്ഷ യുകെയുടെ മികച്ച തീരുമാനമായി ബ്രിട്ടനിലെ മലയാളികൾ അഭിപ്രായപ്പെട്ടു. സർഗ്ഗവേദി നടത്തിയ മറ്റു മത്സരങ്ങളെക്കാൾ കൂടുതൽ സിനിമാറ്റിക് ഡാൻസ് മത്സരത്തിൽ വിജയികളെ തീരുമാനിക്കുന്നതിൽ സമീക്ഷ ഫേസ്ബുക്ക് പേജിലൂടെ നടത്തിയ വോട്ടിങ് ഒരു നിർണ്ണായക ഘടകം ആയതായി സംഘടകർ അറിയിച്ചു.

വോട്ടിംഗ് ഓരോ മണിക്കൂറിലും വിധി നിർണ്ണയത്തെ  മാറ്റി മറിക്കുന്ന കാഴ്ചയാണ്  കാണാൻ കഴിഞ്ഞത്.  Infinity Financials & Mortgages sponsor ചെയ്ത സ്വർണ്ണ നാണയത്തിന്  വേണ്ടിയുള്ള മത്സരത്തിൽ ഏതാണ്ട് 350 ഓളം കുട്ടികളാണ് മൂന്നു  വിഭാഗത്തിലും ആയി പങ്കെടുത്തത്.  അവരിൽ നിന്നും സിനിമാടെലിവിഷൻ   മേഖലയിലെ  നൃത്തസംവിധാന രംഗത്തെ പ്രഗത്ഭർ നൽകിയ മാർക്കുകളെ അടിസ്ഥാനമാക്കിയാണ് മൂന്ന് പേരെ തിരഞ്ഞെടുത്തത്. 90  ശതമാനത്തിൽ ആണ്  ജഡ്ജസ് ഓരോ എൻട്രികൾക്കും മാർക്ക്‌  കൊടുത്തത്. അതിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച 3 എൻട്രികൾ  വോട്ടിങ്ങിനായി പൊതുജനത്തിന് സമർപ്പിക്കുകയായിരുന്നു.പിന്നീട് സമീക്ഷയുകെയുടെ ഫേസ്ബുക് പേജിലൂടെ നടന്ന വോട്ടെടുപ്പിൽ നിന്നും കിട്ടിയ 10 ശതമാനം മാർക്കും കൂടി ചേർത്താണ് ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നിശ്ചയിച്ചത്.



വിവിധ വിഭാഗങ്ങളിലെ വിജയികളായി തിരഞ്ഞെടുക്കപ്പെട്ട കുരുന്നു പ്രതിഭകൾ താഴെ പറയുന്നവരാണ്.

സബ് ജൂനിയേഴ്‌സ്

ഒന്നാം സ്ഥാനം : റ്റിയ മരിയ പ്രിൻസ്  , നഴ്സറി വിദ്യാർത്ഥിനി,  മിടുക്കി നോർവിച്ചിലെ ക്യുൻസ് ഹിൽ  നിവാസികൾ ആയ പ്രിൻസ്  ഫ്രാൻസിസ് ന്റെയും ട്രീസ കാതറിൻ മാത്യൂന്റെയും മകളാണ്.

രണ്ടാം സ്ഥാനം: ആർച്ച സജിത്ത് ,ഒന്നാം  ക്ലാസ് വിദ്യാർത്ഥിനി, റഗ്ബി  നിവാസികളായ സജിത്ത് വെങ്കിട്ന്റെയും രശ്മി സജിതന്റെയും  മകൾ.

മൂന്നാം സ്ഥാനം: ഹാരിയറ്റ് ജോബി ജോസഫ് റിസപ്ഷനിൽ പഠിക്കുന്നു. ഇപ്സ്വിച് നിവാസികളായ  ജോബി ജോസഫ്‌ന്റെയും   ജെസ്‌ലി ജോർജിന്റെയും മകളാണ്  .

ജൂനിയർ വിഭാഗം

ഒന്നാം സ്ഥാനം: ആതിര രാമൻ , നാലാം ക്ലാസ് വിദ്യാർത്ഥിനി, ബർമിംഗ്ഹാം നിവാസികളായ ശ്രീകുമാർ രാമന്റെയും ലീന ശ്രീകുമാറിന്റെയും മകൾ

രണ്ടാം സ്ഥാനം: മരിയ രാജു  , ആറാം ക്ലാസ് വിദ്യാർത്ഥിനി,  ഹൾ  നിവാസികൾ ആയ രാജു കുര്യക്കോസിന്റെയും ബിൻസി ജേക്കബിന്റെയും  മകൾ.

മൂന്നാം സ്ഥാനം: അർച്ചിത ബിനു നായർ , മൂന്നാം  ക്ലാസ് വിദ്യാർത്ഥിനി, വോൾസോൾ  നിവാസികളായ ബിനുമോൻ ബാലകൃഷ്ണന്റെയും ലതിക നായരുടെയും മകൾ

സീനിയർ വിഭാഗം :

ഒന്നാം സ്ഥാനം : ഫ്രെഡി പ്രിൻസ്  , ഏഴാം  ക്ലാസ് വിദ്യാർത്ഥി, നോർവിച് നിവാസികളായ പ്രിൻസ് ഫ്രാൻസിസ്ന്റെയും ട്രീസ കാതറിൻ മാത്യൂന്റെയും   മകൻ.

രണ്ടാം സ്ഥാനം: അഞ്ജലി രാമൻ , എട്ടാം ക്ലാസ് വിദ്യാർത്ഥിനി ,ബർമിംഗ്ഹാം നിവാസികളായ ശ്രീകുമാർ രാമന്റെയും ലീന ശ്രീകുമാറിന്റെയും മകൾ

മുന്നാം സ്ഥാനം: ഏഞ്ജല സജി , ജി സി എസ് സി  വിദ്യാർത്ഥിനി, ഇപ്സ്വിച്  നിവാസികളായ സജി സാമുവലിന്റെയും ശോഭ സജിയുടെയും  മകൾ.


അശ്വതി ശങ്കർ, സന്തോഷ് കുമാർ,ഡീൻ ജോൺസ്, ഗ്രേക്കസ് ചന്ദ്ര തുടങ്ങിയ പ്രഗത്ഭർ അടങ്ങുന്ന വിധികർത്താക്കൾ ആണ് വിധി നിർണയിച്ചത്.

അശ്വതി ശങ്കർ - A സോൺ, ഇന്റർസോൺ വേദികളിലെ നിറസാനിധ്യമായ അശ്വതി ശങ്കർ മഞ്ചേശ്വരത്തു നിരവധി കുട്ടികളെ നൃത്തം പഠിപ്പിക്കുന്നു. ഇന്ത്യയിൽ ഉടനീളം 500 ൽ പരം വേദികളിൽ പെർഫോർമാരായിരുന്ന അശ്വതി നാട്യനിലയം എന്ന നൃത്തസംഘത്തിന്റെ പ്രധാനനർത്തകിയും  അധ്യാപികയും  മാഞ്ചേശ്വരം ബാലകൃഷ്ണയുടെ ശിഷ്യയും ആണ്.

സന്തോഷ്‌ കുമാർ - സൂര്യ ടിവിയിലെ സമ്മാനമഴ എന്ന പ്രോഗ്രാമിലും അമൃത ടിവിയിലെ സൂപ്പർ ഡാൻസ്, ദൂരദർശൻ ചാനലിൽ ഡിഡി ക്യാമ്പസ്, മഴവിൽ മനോരമയിലെ ഡി ത്രീ ഡി ഫോർ ഡാൻസ് എന്നീപരിപാടികളിൽ  കൊറിയോഗ്രാഫിയും ഫ്ലവേഴ്സ് ടിവി ഉപ്പും മുളകും പ്രോഗ്രാമിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഫ്ലവേഴ്സ് ടിവിയിലെ കോമഡി ഉത്സവത്തിലെ നിറസാന്നിധ്യമായ  സന്തോഷ്‌ കുമാർ, ആ പ്രോഗ്രാമിന്റെ അവതാരകനായ മിഥുനോടൊപ്പം ഒട്ടനവധി  വിദേശരാജ്യങ്ങളിലെ പ്രോഗ്രാമുകളുടെ കോറിയോഗ്രാഫർ ആയി പ്രവർത്തിക്കുന്നു. നിരവധി ടെലിവിഷൻ പരിപാടികളുടെ കോറിയോഗ്രാഫർ ആയ സന്തോഷ്‌ പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന സിനിമയിൽ നീരജ്മാധവിനൊപ്പം ചുവടുകൾ വെച്ചിട്ടുണ്ട്. പാലക്കാട്‌ NW ഡാൻസ് സ്കൂൾ നടത്തുന്നു

ഡീൻ ജോൺസ്‌ - മോഹൻലാലിനൊപ്പം നിരവധി വിദേശരാജ്യങ്ങളിൽ നൃത്തപരിപാടികൾ അവതരിപ്പിച്ചിട്ടുള്ള ഡീൻ ജോൺസ്‌ ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവത്തിലെ നിറസാനിധ്യം ആണ്.  ചാലക്കുടിയിൽ D Souls എന്ന ഡാൻസ് സ്കൂൾ നടത്തുന്നു. 2019 ൽ ഹൈദ്രബാദിൽ വെച്ച് നടന്ന  യൂട്യൂബ് fanfestൽ  കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തത്  ഡീനിന്റെ ഡാൻസ് സ്കൂൾ ആയിരുന്നു. സൗത്ത്  ഇന്ത്യൻ ഡാൻസ്  ചാംപ്യൻഷിപ് 2017 ലെയും  , 2018 ലെയും  വിന്നർ ആയിരുന്നു ഡീൻ.

ഗ്രേക്കസ് ചന്ദ്ര -  നോ എവിഡൻസ്, ഹാപ്പി ക്രിസ്മസ് എന്നീ സിനിമകളുടെ നൃത്തസംവിധാനം നിർവഹിച്ച ഗ്രേക്കസ് ചന്ദ്ര DACA (Dancers And Choreographers Association) യുടെ Executive Member ആണ്. അങ്കമാലിയിൽ ഡാൻസ് ത്രില്ലർസ് എന്ന സിനിമാറ്റിക് ഡാൻസ് സ്കൂൾ നടത്തുകയാണ്. മോഹൻലാൽ, മമ്മൂട്ടി, കലാഭവൻ മണി എന്നിവരോടൊപ്പം നിരവധി  വിദേശവേദികളിലും അവാർഡ് ഷോകളിലും നൃത്തപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

മത്സരത്തിൽ പങ്കെടുത്ത എല്ലാ വർക്കും സമീക്ഷ സർഗ്ഗവേദി നന്ദി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top