20 April Saturday

സമീക്ഷ യുകെ യുടെ 24-ാം ബ്രാഞ്ച് സാലിസ്ബറിയില്‍

ബിജു ഗോപിനാഥ്Updated: Monday Jun 29, 2020

ലണ്ടൻ> ബ്രിട്ടണിലെ  ഇടതുപക്ഷ സാംസ്‌കാരിക സംഘടനായ സമീക്ഷ യുകെ യുടെ പുതിയ ബ്രാഞ്ച് സാലിസ്ബറിയിൽ നിലവിൽ വന്നു.  യുകെയിലെ ഏറ്റവും വലിയ ഇടതുപക്ഷ കലാ സാംസ്‌കാരിക സംഘടനായ സമീക്ഷയുടെ ഇരുപതിനാലാമത്തെ ബ്രാഞ്ച് ആണ് വില്ൽട്ഷെയർ കൗണ്ടിയിലെ പട്ടണമായ സാലിസ്ബറിയിൽ ശനിയാഴ്ച  ഉദ്‌ഘാടനം ചെയ്തത്.

ലോക്ക്ഡൌൺ വ്യവസ്ഥകൾ പാലിച്ചു  ഓൺലൈൻ മാധ്യമത്തിലൂടെ യോഗം ചേർന്നാണ്  ബ്രാഞ്ച് രൂപീകരണം നടത്തിയത് . രാജേഷ് സുധാകരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമീക്ഷ ദേശിയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി ബ്രാഞ്ചിന്റെ  ഉദ്‌ഘാടനം നിർവഹിച്ചു . സമീക്ഷ പ്രസിഡന്റ് സ്വപ്ന പ്രവീൺ , വൈസ് പ്രസിഡന്റ്  പ്രസാദ് ഒഴാക്കൽ എന്നിവർ  സംസാരിച്ചു.

തുടർന്ന് നടന്ന ചർച്ചയിൽ യോഗത്തിൽ പങ്കെടുത്തവർ സമീക്ഷ ബ്രാഞ്ച് ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളെ  കുറിച്ച് തങ്ങളുടെ അഭിപ്രായങ്ങൾ അവതരിപ്പിച്ചു .

ഭാരവാഹികളായി രാജേഷ് സുധാകരൻ (പ്രസിഡന്റ് ),ബോബി ജോർജ് ( വൈ : പ്രസിഡന്റ്),ജിജു നായർ ( സെക്രട്ടറി),നിധിൻ ചാക്കോ( ജോ. സെക്രട്ടറി )
ശ്യാം മോഹൻ (ട്രഷറർ): കീത്ത് ജോർജ് ( പിആർഒ) എന്നിവരെ തെരെഞ്ഞടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top