ലിസ്‌ബൺ > സമീക്ഷ യുകെ ലിസ്‌ബൺ യൂണിറ്റ് ഉദ്ഘാടനം ചെയ്‌തു. ബെൽഫാസ്റ്റിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന നോർത്തേൺ അയർലൻഡിലെ പ്രമുഖ നഗരങ്ങളിൽ ഒന്നാണ് ലിസ്‌ബൺ. യൂണിറ്റിന്റെ ഔദ്യോഗിക ഉദ്‌ഘാടനം ദേശീയ സെക്രട്ടറി ദിനേശൻ വെള്ളാപ്പള്ളി നിർവ്വഹിച്ചു. ഉദ്ഘാടന യോഗത്തിൽ മതേതരത്വത്തിന്റെയും സാംസ്‌കാരിക സമന്വയത്തിന്റെയും പ്രാധാന്യത്തെ കുറിച്ച് യോഗത്തിൽ ദിനേശൻ വെള്ളാപ്പള്ളി വിശദീകരിച്ചു. നോർത്തേൺ അയർലൻഡ് സമീക്ഷ ഏരിയാ കമ്മിറ്റിയുടെ കോർഡിനേറ്റർ ബൈജു നാരായണൻ സംഘടനയുടെ ഭരണഘടനയെ കുറിച്ചും പരിപാടികളെയും കുറിച്ച് വിശദീകരിച്ചു.
ഉദ്‌ഘാടന യോഗത്തിൽ സമീക്ഷ ലിസ്‌ബൺ യൂണിറ്റിന്റെ പ്രഥമ ഭാരവാഹികളെ ദിനേശൻ വെള്ളാപ്പള്ളി ഔദ്യോഗികമായി പ്രഖ്യാപിച്ചു
യുണിറ്റ് സെക്രട്ടറിയായി വൈശാഖ്, പ്രസിഡന്റായി സ്‌മിതേഷ് ശശിധരൻ , വൈസ് പ്രസിഡന്റായി ആതിര ബിജോയ്, ജോയിന്റ് സെക്രട്ടറിയായി പ്രതീപ് വാസുദേവൻ, ട്രഷററായി മനു മംഗലം എന്നിവരെ തിരഞ്ഞെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..