28 March Thursday

Sameeksha's Got Talent's' മായി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ സമിക്ഷUK

വെബ് ഡെസ്‌ക്‌Updated: Sunday Jan 1, 2023

 യുകെ>  പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍  Ukയിലെ ഏറ്റവും വലിയ ഇടതുപക്ഷ കലാ സാംസ്‌കാരിക സംഘടനയായ  സമീക്ഷUk ഒരുക്കുന്ന 'Sameeksha's Got Talent's' 2023 ജനുവരി1 യുകെ സമയം ഉച്ചതിരിഞ്ഞ് 3 മണിക്ക് ആരംഭിക്കും.സമീക്ഷUk യുടെ FB പേജുവഴി Live ലൂടെ  പരിപാടി ഏവര്‍ക്കും ആസ്വദിക്കാം.

സമീക്ഷUk യുടെ വിവിധ ബ്രാഞ്ചുകളില്‍ നിന്നും കലാകാരന്‍മാര്‍ താഴെ പറയും പ്രകാരം പരിപാടിയില്‍ പങ്കെടുക്കും. നോര്‍ത്താംപ്റ്റണ്‍ -  അഡ്വ. ദിലീപ് കുമാര്‍, കെറിന്‍ സന്തോഷ്, സത്യനാരായണന്‍, സജിത്ത് വര്‍മ്മ, ജോഷി.ബോസ്റ്റണ്‍ - അരുണ്‍ ബി നായര്‍, സാധിക കെ ആര്‍, ആര്യശ്രീ ഭാസ്‌കര്‍, നിധീഷ് പാലക്കല്‍, മിയ റോസ് സന്തോഷ്,എക്‌സിറ്റര്‍-ക്രിസ്റ്റീന്‍ ജോണ്‍, മാഞ്ചസ്റ്റര്‍ - ജോര്‍ജ് വടക്കുംചേരി.ഷെഫീല്‍ഡ് -സജോ ആന്റണി.നിരവധി കലാ പ്രതിഭകള്‍  അണിനിരക്കുന്നു.

ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ മലയാളികള്‍ക്കും സമീക്ഷ UK യുടെ പുതുവത്സരാശംസകള്‍ നേരുന്നതോടൊപ്പം FBLive ലൂടെ ഈ നൃത്ത-സംഗീത പരിപാടി ആസ്വദിക്കാന്‍ ഏവരെയും സ്‌നേഹപൂര്‍വം സ്വാഗതം ചെയ്യുന്നതായും  ഭാരവാഹികള്‍ അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top