25 April Thursday

സമീക്ഷ യുകെ നവകേരള സൃഷ്‌ടിക്കായി പ്രവാസ സംവാദ സദസ്സ് സംഘടിപ്പിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jun 10, 2022

ലണ്ടൻ > രാഷ്ട്രീയ സാംസ്‌കാരിക വ്യവസായ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് സമീക്ഷ യുടെ പ്രവാസ സംവാദ സദസ്സ് സംഘടിപ്പിക്കുന്നു. ജൂൺ 26 ന് ഇന്ത്യൻ സമയം 7.30 pm, UK 3 pm, UAE 6pm നുംZOOM വഴിനടത്തപ്പെടുന്ന സംവാദത്തിൽ കേരളത്തിലെ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. കേരള സംസ്ഥാന മുൻപ്ലാനിങ്ങ് മെമ്പറും പ്രശസ്‌ത സാമ്പത്തിക ശാസ്ത്രജ്‌ഞനുമായ കെ എൻ ഹരിലാലാണ് പ്രബന്ധം അവതരിപ്പിക്കുന്നത്.

നോർക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഹരീകൃഷ്‌ണൻ നമ്പൂതിരി സജീവ സാന്നിധ്യമാവും. കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ചുവടുവെപ്പായി അടുത്ത 25 വർഷം കൊണ്ട് കേരളത്തിലെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തിൽ എത്തിക്കണമെന്ന ലക്ഷ്യത്തിൽ പ്രഖ്യാപിച്ച പദ്ധതിയാണ് നവകേരള സൃഷ്‌ടി. എന്നും കേരള വികസനത്തെ സ്വപ്‌നം കാണുന്ന പ്രവാസികൾക്ക് ഇതിൽ എന്തു പങ്കു വഹിക്കാനാവും എന്നതാണ് സംവാദത്തിന്റെ പ്രധാന വിഷയം.

കേരള വികസന പ്രേമികളായ പ്രവാസികൾക്കും സുഹൃത്തുക്കൾക്കും പങ്കെടുക്കാം. കാർഷിക , വ്യവസായ, ആരോഗ്യ, വിദ്യാഭ്യാസ, തൊഴിൽ പരിസ്ഥിതി, പശ്ചാത്തല സൗകര്യം, സ്ത്രീ പദവി , മേഖലകൾക്ക് കൂടുതൽ ഊന്നൽ നൽകിക്കൊണ്ട് വരുന്ന 25 വർഷത്തെ കേരള വികസനം മുന്നിൽ കണ്ട് പ്രവാസി സമൂഹത്തിന് ഈ  പദ്ധതിക്കായി ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാവും. വർഗ്ഗ രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് വിവാദമല്ല വികസനമാണ് നാടിനാവശ്യം എന്ന ലക്ഷ്യത്തോടെ ജന്മനാടിന്റെ പുരോഗതിക്കായി എല്ലാവരും പ്രവാസ സദസ്സിൽ പങ്കെടുക്കാൻ മുന്നോട്ടു വരണമെന്ന് സംഘാടകർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top