19 April Friday

സമീക്ഷ യുകെയുടെ ആറാം ദേശീയസമ്മേളനം പീറ്റർ ബറോയിൽ നടക്കും

വെബ് ഡെസ്‌ക്‌Updated: Sunday May 14, 2023

ലണ്ടന്‍ > സമീക്ഷ യുകെയുടെ ആറാം ദേശീയസമ്മേളനം പീറ്റർ ബറോയിൽ വച്ചു നടക്കും. മെയ് 20, 21 തിയതികളിലായാണ് സമ്മേളനം നടക്കുന്നത്. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.

ചടങ്ങിനായി മെയ് 17 ന് യുകെയിലെത്തുന്ന എം വി ഗോവിന്ദൻ 18ന് ചരിത്രമുറങ്ങുന്ന വെയിൽസിൽ സന്ദർശനം നടത്തും. 19ന് 3 മണിക്ക് കാൾ മാർക്‌സിന്റെ ഓർമ്മകളുറങ്ങുന്ന ലണ്ടൻ ഹൈഗേറ്റ് സെമിട്രിയില്‍ പുഷ്പാര്‍ച്ചന നടത്തും. അന്നേ ദിവസം 6ന് ഈസ്റ്റ്ഹാം ബ്രാഞ്ചിന്റെ കുടുംബ സംഗമ സംവാദ സദസ്സിലും പങ്കെടുക്കും.

22ന് 10 മണിക്ക് വിശ്വസാഹിത്യകാരന്‍ വില്യം ഷേക്സ്പിയറിന്റെ ജന്മസ്ഥലമായ വാർവിക് ഷെയർ സന്ദർശിക്കുന്ന എം വി ​ഗോവിന്ദന്‍ 2 മണിക്ക് മാഞ്ചസ്റ്ററിലെ പ്രസിദ്ധമായ ചേതം ലൈബ്രറിയും സന്ദർശിക്കും. 6 മണിക്ക് മാഞ്ചസ്റ്റർ ബ്രാഞ്ചിന്റെ കുടുംബ സംഗമ സദസ്സിനെ അദ്ദേഹം അഭിസംബോധന ചെയ്യും. 24 ന് 6 മണിക്ക്
നോർത്താംപ്റ്റണിൽ ആരംഭിക്കുന്ന മലയാളം സകൂളിന്റെ ഉദ്ഘാടനവും എം വി ​ഗോവിന്ദന്‍ നിർവ്വഹിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top