ലണ്ടൻ> ഗ്ലോബൽ പ്രീമിയർ ലീഗുമായി ചേർന്ന് സമീക്ഷ യുകെ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് ആഗസ്ത് 20 ഞായറാഴ്ച്ച നോർത്താംപ്ടനിൽ വച്ച് നടക്കും. മലയാളി ടീമുകൾ മാത്രം പങ്കെടുക്കുന്ന ജിപിഎല്ലിന്റെ ആദ്യത്തെ എഡിഷനാണ് ഈ ടൂർണമെന്റ്.
എട്ട് ടീമുകൾ പങ്കെടുക്കുന്ന T10 ടൂർണമെന്റിലെ വിജയികൾക്ക് £1500യും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് £1000യും ട്രോഫിയുമാണ് സമ്മാനം. സെമിഫൈനൽ എത്തിയ രണ്ട് ടീമുകൾക്ക് £250യും ട്രോഫിയും ലഭിക്കും. രാവിലെ എട്ട് മണിക്ക് ടൂർണമെന്റ് ആരംഭിക്കും. അന്നേ ദിവസം കേരളഹട്ട് ഒരുക്കുന്ന ഫുഡ് ഫെസ്റ്റിവലും നടക്കും. ക്രിക്കറ്റ്റിനൊപ്പം രുചിയൂറും കേരളവിഭവങ്ങൾ ലൈവായി കുക്കുചെയ്തതും ആസ്വദിക്കാൻ അവസരം കൂടിയാണ് ഒരുക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
വരും വർഷങ്ങളിലും കൂടുതൽ വിപുലമായ രീതിയിൽ മത്സരങ്ങൾ സംഘടിപ്പിക്കും. വരും വർഷങ്ങളിൽ ഗ്ലോബൽ പ്രീമിയർ ലീഗ് യുകെ മലയാളികൾക്കിടയിൽ പുതുചരിത്രം കുറിക്കുമെന്നും സംഘാടകർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..