12 July Saturday

സമീക്ഷ യു കെ ഈസ്റ്റ് ഹാം ബ്രാഞ്ച്‌ സമ്മേളനം; അർജുൻ രാജ്‌ സെക്രട്ടറി, ജോമിൻ ജോസ്‌ പ്രസിഡന്റ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

ലണ്ടൻ > സമീക്ഷ യുകെ ഈസ്റ്റ് ഹാം ബ്രാഞ്ചിന്‌ പുതിയ നേതൃത്വം. ജനുവരി 22 ന്‌ നടക്കുന്ന ദേശീയ സമ്മേനത്തിന് മുന്നോടിയായി നടന്ന സമ്മേളനത്തിൽ സെക്രട്ടറിയായി ബിപിപി സർവകലാശാല വിദ്യാർഥി അർജുൻ രാജനെയും പ്രസിഡന്റായി ആംഗ്ലിയ റസ്‌ക്കിൻ സർവകലാശാല വിദ്യാർഥി ജോമിൻ ജോസിനെയും തെരഞ്ഞെടുത്തു.

യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ലണ്ടൻ വിദ്യാർഥി ജിസ്സിൻ ജോയിയാണ്‌ ട്രഷറർ. ഹാരിസ് പുന്നടിയിൽ (വൈസ് പ്രസിഡന്റ്), രമേശ് മൂർക്കോത്ത്‌ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ്‌ മറ്റു ഭാരവാഹികൾ.

ബ്രാഞ്ച് സമ്മേളനം സമീക്ഷ യു കെ ദേശീയ പ്രസിഡന്റ് സ്വപ്‌ന പ്രവീൺ ഉദ്‌ഘാടനം ചെയ്‌തു.
രമേശ് മൂർക്കോത്ത് അധ്യക്ഷനായി. ജോമിൻ അനുശോചന പ്രേമേയവും അർജുൻ രക്തസാക്ഷി പ്രേമേയവും അവതരിപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി ഫിതിൽ മുത്തുക്കോയ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സമീക്ഷ ദേശീയ ട്രെഷറർ ഇബ്രാഹിം വാക്കുളങ്ങര, ദേശീയ കമ്മിറ്റി അംഗം പ്രവീൺ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top