25 April Thursday

ധീരജിന്റെ കൊലപാതകത്തിൽ പ്രതിക്ഷേധിച്ച് സമീക്ഷ യുകെ ബ്രാഞ്ചുകളിൽ ഇന്ന് പ്രതിക്ഷേധ ദിനം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 11, 2022


ലണ്ടൻ> ഇടുക്കി പൈനാവിൽ ഗവൺമെന്റ് എഞ്ചിനീയറിംഗ്‌ കോളേജിലെ വിദ്യാർത്ഥിയും എസ്‌എഫ്‌ഐ പ്രവർത്തകനുമായ  ധീരജ്‌ രാജേന്ദ്രനെ  കെഎസ്‌യു, യൂത്ത്‌ കോൺഗ്രസ്‌ ക്രിമിനലുകൾ കൊലപെടുത്തിയതിൽ  സമീക്ഷ യുകെ  പ്രതിക്ഷേധിച്ചു.

കലാലയങ്ങളെ ചോരക്കളമാക്കുന്ന   ഖദറിട്ട ഭീകരവാദികളായ കോൺഗ്രസിന്റെ   നേതൃത്വത്തിൽ  കെഎസ്‌യുവും യൂത്ത്  കോൺഗ്രസ്സും നടത്തുന്ന അക്രമ രാഷ്ട്രീയത്തിനെതിരെ പ്രതിഷേധിക്കാൻ കേരള ജനതക്കൊപ്പം പ്രവാസികളും അണിചേരുകയാണു. യുകെയിലെ കേരളീയരെ അണിനിരത്തി  സമീക്ഷ UK യും ഇന്ന്  പ്രതിഷേധദിനമാചരിക്കുന്നു. സമീക്ഷ UK യുടെ എല്ലാ ബ്രാഞ്ചുകളിലും യുകെ സമയം 7ന്‌ പ്രതിക്ഷേധ ജ്വാല ഉയരും.

ഒരു ഭാഗത്ത്‌ സമാധാനത്തെകുറിച്ച്‌ പ്രസംഗിക്കുകയും ഉപവസിക്കുകയും മറുവശത്ത്‌ രാഷ്‌ട്രീയ എതിരാളികളെ കൊലപ്പെടുത്താൻ  അണികളെ കൊല കത്തി നൽകി പറഞ്ഞുവിടുകയും ചെയ്യുന്ന കോൺഗ്രസ്‌ നേതാക്കളുടെ യഥാർത്ഥമുഖം ജനങ്ങൾ തിരിച്ചറിയണം.
 പ്രവാസ ലോകത്തേയും മുഴുവൻ ജനങ്ങളും പ്രതിഷേധത്തിൽ പങ്കു ചേരണം എന്നും   സമീക്ഷ UK ആഹ്വാനം ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top