25 April Thursday

വീടുകൾ സമരാങ്കണങ്ങളാക്കി സമീക്ഷ യുകെ പ്രവർത്തകർ; സിപിഐഎം സമര ജ്വാല ബ്രിട്ടനിലും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 25, 2020


ലണ്ടൻ>  രാജ്യത്തെ വിറ്റുതുലയ്‌ക്കുന്ന മോഡി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സാധാരണക്കാരുടെ ദുരിതജീവിതം കണ്ണുതുറന്നു കാണൂ എന്നാവശ്യപ്പെട്ട്‌ സിപിഐ എം സംഘടിപ്പിച്ച വീട്ടുമുറ്റ സത്യഗ്രഹത്തിന്റെ സമരജ്വാലകൾ യുകെ യിലും അലയടിച്ചു. സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു ഇടതുപക്ഷ കലാസാംസ്കാരിക സംഘടനയായ സമീക്ഷ യുകെ പ്രവർത്തകരും കുടുംബാംഗങ്ങളും   ചെങ്കൊടിയും പ്ലക്കാർഡുകളുമായി സമരത്തിൽ അണിചേർന്നു .



പോരാട്ടവീര്യത്തിൽ യുകെ യിലെ പ്രവാസി സമൂഹം ഒട്ടും പുറകിലല്ല എന്ന്  വീണ്ടും തെളിയിക്കുന്നതായിരുന്നു ആവേശകരമായ സമരപങ്കാളിത്തം. മുതിർന്നവർക്കൊപ്പം കുട്ടികളും  സമരത്തിൽ അണിനിരന്നു.  ബദൽ നയങ്ങളിലൂടെ ജനമനസ്സ്‌ കീഴടക്കിയ കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിനെതിരെ നടക്കുന്ന കടന്നാക്രമണങ്ങൾക്കുളള താക്കീതുകൂടിയായി സമരം മാറി .

സാധാരണക്കാരുടെ ജീവിതം തകർക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ കോവിഡിന്റെ പശ്‌ചാത്തലത്തിൽ ആവിഷ്‌കരിച്ച പുതിയ സമരരൂപം മാതൃകാപരവും പുതുമയാർന്നതുമായി. കേരളത്തിന്റെ വീട്ടുമുറ്റങ്ങളിൽ ആവേശപൂർവം സത്യാഗ്രഹമിരുന്ന സമരവളന്റിയര്മാരെയും യുകെ യിലെ വിവിധ പ്രദേശങ്ങളിൽ  സമീക്ഷ യുകെ  ദേശിയ കമ്മിറ്റിയുടെ ആഹ്വാനം ഉൾക്കൊണ്ട് പ്രതിഷേധക്കൊടുങ്കാറ്റുയർത്തിയ സമീക്ഷ യുകെ വളണ്ടിയര്മാരെയും സമീക്ഷ ദേശീയ നേതൃത്വം അഭിവാദ്യം ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top