23 April Tuesday

സമീക്ഷ യുകെ അഞ്ചാം വാർഷിക സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022

ലണ്ടൻ > യുകെയിലെ ഏറ്റവും വലിയ ഇടതുപക്ഷ കലാസാംസ്കാരിക സംഘടനയായ സമീക്ഷ യുകെയുടെ അഞ്ചാം വാർഷിക സമ്മേളനം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്തു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും എംഎൽഎയുമായെ കെ കെ ശൈലജ, സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എക്സ്സൈസ് മന്ത്രിയുമായ എം വി ഗോവിന്ദൻ എന്നിവർ വിശിഷ്ടാതിഥികളായി. 23 ഓളം ബ്രാഞ്ചുകളിൽ നിന്നായി 110 പ്രതിനിധികൾ ഓൺലൈൻ ആയി നടന്ന പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്തു.  

സമ്മേളനം പ്രവർത്തന റിപ്പോർട്ടും സമ്പത്തിക റിപ്പോർട്ടും ചർച്ച ചെയ്‌തു. വിനോദ് കുമാർ, ഇബ്രാഹിം വാക്കുളങ്ങര, സീമ സൈമൺ  എന്നിവർ ചേർന്ന് ചർച്ചകൾ നിയന്ത്രിച്ചു. വിവിധ ബ്രാഞ്ചുകൾ 13  പ്രമേയങ്ങൾ അവതരിപ്പിച്ചു. ചർച്ചയ്‌ക്ക്‌ ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപള്ളിയും പ്രസിഡന്റ്‌ സ്വപ്ന പ്രവീണും മറുപടി നൽകി. റിപ്പോർട്ടുകളും പ്രമേയങ്ങളും സമ്മേളനം പാസാക്കി. അടുത്ത രണ്ടു വർഷത്തേക്കുള്ള ഭരണ സമിതിയെ സമ്മേളനം തിരഞ്ഞെടുത്തു.

പ്രസിഡന്റ്‌‐ശ്രീകുമാർ ഉള്ളപ്പിള്ളിൽ, വൈസ്പ്രസിഡന്റ്‌‐ഭാസ്കർ പുരയിൽ, സെക്രട്ടറി‐ദിനേശ്  വെള്ളാപ്പള്ളി, ജോയിന്റ്‌ സെക്രട്ടറി‐ചിഞ്ചു സണ്ണി, ട്രഷറർ‐രാജി ഷാജി, സെക്രട്ടറിയറ്റ്‌ മെമ്പർമാർ‐ ശ്രീജിത്ത് ജി, ജോഷി ഇറക്കത്തിൽ, ഉണ്ണികൃഷ്ണൻ ബാലൻ, മോൻസി തൈക്കൂടൻ. ദേശീയ കമ്മിറ്റി അംഗങ്ങൾ‐ സ്വപ്ന പ്രവീൺ, അർജ്ജുൻ രാജൻ, ബൈജു നാരായണൻ, രെഞ്ചു പിള്ളൈ, ദിലീപ് കുമാർ,

ബിപിൻ മാത്യു, ജിജു നായർ, ടോജിൻ ജോസഫ്, മിഥുൻ സണ്ണി, നെൽസൺ പീറ്റർ, ജിജു സൈമൺ, ശ്രീകാന്ത് കൃഷ്ണൻ ( IT Support ). ഇബ്രാഹിം വാക്കുളങ്ങര, ദിനേശ് വെള്ളാപ്പള്ളി, പ്രസിഡന്റ്‌ ശ്രീകുമാർ ഉള്ളപ്പിള്ളിൽ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top