29 March Friday

സമീക്ഷ ബെൽ ഫാസ്റ്റ് ബ്രാഞ്ച് സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Friday Mar 10, 2023

ബെൽഫാസ്‌റ്റ്‌> സമീക്ഷയുടെ ആറാം ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് നടക്കുന്ന ബ്രാഞ്ച് സമ്മേളനങ്ങളുടെ ഭാഗമായി വടക്കൻ അയർലണ്ടിലെ  ബെൽ ഫാസ്റ്റ് ബ്രാഞ്ച് സമ്മേളനം ബെല്‍ഫാസ്റ്റിലെ സെൻറ് തെരേസാസ്‌ ചർച്ച് ഹാളിൽ നടന്നു.

ബ്രാഞ്ച് പ്രസിഡൻറ് ജോബിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം   സമീക്ഷയുകെ ദേശീയ സെക്രട്ടറി  ദിനേശ് വെള്ളാപ്പള്ളി ഗം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി നെൽസൺ പീറ്റർ സ്വാഗതം പറഞ്ഞു. ബ്രാഞ്ച് ട്രഷറർ അലക്സാണ്ടർ അനുശോചന പ്രമേയം അവതരിപ്പിച്ചു.  എബി എബ്രഹാം, ദീപക് എന്നിവർ പ്രസംഗിച്ചു. സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻറ്: - ജോബി, വൈസ് പ്രസിഡൻറ്: - ശാലു പ്രീജോ, സെക്രട്ടറി: -റിയാസ്, ജോ സെക്രട്ടറി: അരുൺ, ട്രഷറർ: - ജോൺസൺ.കമ്മിറ്റി അംഗങ്ങൾ: സജി, ദീപക്, അലക്സാണ്ടർ,വിനയൻ, രാജൻ മാർക്കോസ്, നെൽസൺ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top