29 March Friday

സമീക്ഷ യുകെ യുടെ ദേശീയ ബാഡ്‌മിൻറൺ മത്സരം

ഉണ്ണികൃഷ്ണൻ ബാലൻUpdated: Friday Jan 27, 2023

ലണ്ടൻ>സമീക്ഷ യുകെ യുടെ ആറാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ദേശീയ ബാഡ്‌മിൻറൺ ടൂർണ്ണമെൻറ്‌ സംഘടിപ്പിക്കുന്നു.

ഇതിന്റെ ഭാഗമായി പ്രാദേശിക തല മത്സരങ്ങൾ ഫെബ്രുവരി മാസത്തോടെ പൂർത്തിയാകും. യുകെ യിലുടനീളം 15 ഓളം മത്സരവേദികളിലായി 300 ലധികം ടീമുകളാണ് പ്രാഥമിക മത്സരത്തിൽ മാറ്റുരക്കുന്നത്.

പ്രാഥമിക മത്സരത്തൽ ഒന്നും,രണ്ടും സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ മാർച്ച് 25 ന് മാഞ്ചസ്റ്ററിൽ വച്ചു നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടും. ദേശീയതല മത്സരത്തിൽ വിജയികളാകുന്നവർക്ക് സമീക്ഷ യു.കെ എവർ റോളിംഗ് ട്രോഫിക്ക് പുറമെ ക്യാഷ് പ്രൈസ് കളും ഏർപ്പെടുത്തിയിട്ടുണ്ട്.

ഒന്നാം സമ്മാനം ഗുഡീസ് നൽകുന്ന 1001 പൗണ്ടും സമീക്ഷ യുകെ യുടെ എവർ റോളിങ് ട്രോഫിയും രണ്ടാം സമ്മാനം ഇൻഫിനിറ്റി മോർട്ഗേജ് നൽകുന്ന 501 പൗണ്ടും ട്രോഫിയും മൂന്നാം സമ്മാനം കിയാൻ നൽകുന്ന 251 പൗണ്ടും ട്രോഫിയും നാലാം സമ്മാനം ടാലി അക്കൗണ്ടിങ് നൽകുന്ന 101 പൗണ്ടും ട്രോഫിയും നൽകും.

മത്സരത്തിൻ്റെ വിജയത്തിനായി  കോ-ഓർഡിനേഷൻ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു.
കൂടുതൽ വിവരങ്ങൾക്ക്  sameekshauk.org/badminton-tournament 

രജിസ്ട്രേഷന് സന്ദർശിക്കുക:- https://shorturl.at/msw35

(രജിസ്ട്രേഷൻ ഫീസ് ക്ഷ25)
മത്സരത്തിൻ്റെ വിശദാംശങ്ങൾക്ക് താഴെപ്പറയുന്നവരുമായി ബന്ധപ്പെടുത്തുക.

ദിനേശ് വെള്ളാപ്പള്ളി: 07828 659608 (സമീക്ഷ യു.കെ നാഷണൽ സെക്രട്ടറി).
ശ്രീകുമാർ ഉള്ളപ്പിള്ളിൽ: 07400 839396 (സമീക്ഷ യു.കെ നാഷണൽ പ്രസിഡൻ്റ്)
ജിജു സൈമൺ: 07886 410604 (നാഷണൽ കമ്മറ്റി മെമ്പർ ,ബാഡ്മിൻറൺകോ-ഓർഡിനേഷൻ കമ്മറ്റി ) ജോമിൻ ജോസ്: 07459 729609 (സമീക്ഷ യു-കെ നാഷണൽ കമ്മറ്റി മെമ്പർ, ബാഡ്മിൻറൺകോ-ഓർഡിനേഷൻ കമ്മറ്റി).


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top