24 April Wednesday

സമീക്ഷ യുകെ ദേശീയ സമ്മേളനം: ആവേശോജ്ജ്വല തുടക്കം, പ്രൗഢഗംഭീര സമാപനം.

ഉണ്ണികൃഷ്‌ണൻ ബാലൻUpdated: Sunday May 28, 2023

പീറ്റർ ബറോ>.എം വി ഗോവിന്ദന്റെയും ആഷിഖ് അബുവിന്റെയും സാന്നിദ്ധ്യം കൊണ്ടും വൈവിധ്യമാർന്ന കലാപ്രകടന ചാരുതകൊണ്ടും സമ്പന്നമാക്കപ്പെട്ട സാംസ്കാരിക സമ്മേളനത്തോടെ  സമീക്ഷ യു.കെ ആറാം ദേശീയ സമ്മേളനം മെയ് 21 ന് പീറ്റർ ബറോയിൽ കൊടിയിറങ്ങി.

പൊതു സമ്മേളനത്തിൽ എം വി ഗോവിന്ദനും മുഖ്യാതിഥി സംവിധായകൻ ആഷിഖ് അബുവും ചേർന്ന് തിരിതെളിച്ചു. തന്റെ ഉത്ഘാടന പ്രസംഗത്തിൽ ഇന്ത്യയുടെ വർഗ്ഗീയ വൽക്കരണത്തെക്കുറിച്ചും കേരളസർക്കാരിൻറെ വികസന പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു. ഒപ്പം സമീക്ഷ യുകെയുടെ മുൻപോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും അറിയിച്ചു. ലണ്ടൻഡറിയിലെ തടാകത്തിൽ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞ റൂബൻ സൈമണിന്റെയും ജോസഫ് സെബാസ്റ്റ്യന്റെയും പേരു നൽകിയിരുന്ന സമ്മേളന വേദിയിൽ വെച്ച് ആ കുട്ടികളുടെ ഓർമ്മക്കായി സമീക്ഷ ലണ്ടൻഡറി ബ്രാഞ്ച്  കണ്ണൂർജില്ലയിൽ വീടില്ലാത്ത നിർധന കുടുബത്തിന് ഒരു സ്നേഹ വീട് നിർമ്മിച്ചു നൽകുന്ന കാര്യം തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി എം വി ഗോവിന്ദൻ പ്രഖ്യാപിച്ചു.

ആഷിഖ് അബു, ലോകകേരള സഭാംഗം ശ്രീകുമാർ സദാനന്ദൻ , മലയാളം മിഷൻ ഡഗ ചാപ്റ്റർ പ്രസിഡന്റും ലോകകേരളസഭാംഗവുമായ  സി എ ജോസഫ് , പീറ്റർബോറോ മലയാളികളുടെ പ്രതിനിധി ജോജി മാത്യു എന്നിവർ  ആശംസകൾ നേർന്നു.


മലയാളികളായ സ്ത്രീകൾ പ്രവാസി ജീവിതത്തിന്റെ ഭാഗമായി അധികം കടന്നു ചെല്ലാത്ത തൊഴിൽ മേഖലയായ ബസ് ഡ്രൈവിങ്ങ് മേഖലയിൽ ജോലി ചെയ്യുന്ന ഈസ്റ്റ് ഹാമിൽ നിന്നുള്ള സലീന ഹാരിസ്, സമിക്ഷ യുകെ നാഷണൽ ബാഡ്മിന്റൻ കോർഡിനേറ്റേഴ്‌സ് ആയ ജിജു സൈമൺ, ജോമിൻ ജോസ്, വിവിധ ബ്രാഞ്ചുകളിൽ നിന്നുള്ള ഷെയർ & കെയർ കമ്മ്യൂണിറ്റി പ്രോജക്ട് കോർഡിനേറ്റേഷ്സ് തുടങ്ങിയവരെ എം വി ഗോവിന്ദൻ  സമ്മേളനത്തിൽആദരിച്ചു.

സമീക്ഷ യുകെയുടെ സ്നേഹാദരമായി ഓരോ മൊമെന്റോ സമീക്ഷഡസ നാഷ ണൽ പ്രസിഡൻറ് ശ്രീകുമാർ ഉള്ളപ്പിള്ളിൽ എം വി ഗോവിന്ദനും നാഷണ ൽ സെക്രട്ടറി  ദിനേശ് വെള്ളാപ്പള്ളി ജോയിൻറ് സെക്രട്ടറി ചിഞ്ചു സണ്ണി എന്നിവർ ചേർന്ന് ആഷിഖ് അബുവിനും നൽകി.

പൊതു സമ്മേളനത്തിനു ശേഷം കലാപരിപാടികൾ അരങ്ങേറി. ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ കേരള കലാരൂപങ്ങൾക്കു പുറമേ കഥക് ഭാൻഗ്ര തുടങ്ങിയ നൃത്ത കലാരൂപങ്ങളും അവതരിപ്പിക്കപ്പെട്ടു. കെറ്ററിംങ്ങിൽ നിന്നുള്ള കുട്ടികളുടെ  സംഘനൃത്തവും , ഒപ്പം യുകെയിലെ പ്രമുഖ ഗായകരുടെ സംഗീത പരിപാടിയും അരങ്ങേറി. പരിപാടിയിൽ പങ്കെടുത്ത കലാപ്രതിഭകളെ ആഷിഖ് അബു സമീക്ഷ യുകെയുടെ മൊമെന്റോ നൽകി ആദരിച്ചു.

മുന്നൂറിൽ അധികം പേർ പങ്കെടുത്ത പൊതു സമ്മേളനത്തിൽ നാഷണൽ വൈസ‌്‌പ്രസിഡന്റ് ഭാസ്കർ പുരയിൽ നന്ദി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top