16 April Tuesday

സമീക്ഷ പ്രവാസ സംവാദ സദസ്സ്‌

ഉണ്ണികൃഷ്‌ണൻ ബാലൻUpdated: Wednesday May 11, 2022

ലണ്ടൻ>  സമീക്ഷ യുകെ നവകേരള സൃഷ്ടിക്കായി പ്രവാസ സംവാദ സദസ്സ് സംഘടിപ്പിക്കുന്നു.  യുകെയിലെ  - രാഷ്ട്രീയ സാംസ്കാരിക വ്യവസായ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് സമീക്ഷ യുകെ പ്രവാസ സംവാദ സദസ്സ് സംഘടിപ്പിക്കുന്നു . കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ചുവടുവെപ്പായി അടുത്ത 25 വർഷം കൊണ്ട് കേരളത്തിലെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തിൽ എത്തിക്കണമെന്ന ലക്ഷ്യത്തിൽ പ്രഖ്യാപിച്ച പദ്ധതിയാണ് നവകേരള സൃഷ്ടി.

എന്നും കേരള വികസനത്തെ സ്വപ്നം കാണുന്ന പ്രവാസികൾക്ക് ഇതിൽ എന്തു പങ്കു വഹിക്കാനാവും എന്നതാണ് ഈ സംവാദത്തിന്റെ പ്രധാന വിഷയം. ജൂൺ 26 ന് ഇന്ത്യൻ സമയം 7.30 pm, UK 3 pm, UAE 6pm നുംZOOM വഴിനടത്തപ്പെടുന്ന സംവാദത്തിൽ കേരളത്തിലെ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top