18 December Thursday

സമീക്ഷ യു കെ – ജിപിഎൽ ക്രിക്കറ്റ് മാമാങ്കം; കോവൻഡ്രി റെഡ്‌സിന് വിജയം

വെബ് ഡെസ്‌ക്‌Updated: Monday Aug 28, 2023

ലണ്ടൻ>  ഗ്ലോബൽ പ്രീമിയർ ലീഗും  സമീക്ഷ യുകെയും ചേർന്ന് സംഘടിപ്പിച്ച ജി പി ഐൽ ( GPL ) ക്രിക്കറ്റ് മാമാങ്കം ആവേശകരമായി. നോർത്താംപ്ടണിലെ ഓവർസ്‌റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബിൽ നടന്ന ആദ്യ ജി പി എൽ ( GPL )  ക്രിക്കറ്റ് ട്യൂർണ്ണമെൻറിൽ ഫ്രീഡം ഫൈനാഷ്യയൽസ് സ്പോൺസർ ചെയ്ത കോവൻഡ്രി റെഡ്‌സ് വിജയകിരീടം ചൂടി.  ടെക് ബാങ്ക് സ്പോൺസർ ചെയ്ത ഡക്സ് ഇലവൻ നോർത്താംപ്ടണാന് രണ്ടാംസ്ഥാനത്ത്.

നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികളാണ്  ഓവർസ്‌റ്റോൺ പാർക്ക് ക്രിക്കറ്റ്‌ ക്ലബിലേക്ക് കളികാണാനായി ഒഴുകിയെത്തിയത്.ആദ്യ ജി പി എൽ  ക്രിക്കറ്റ് ട്യൂർണ്ണമെന്റിലേക്ക്  യുകെയിലെ  കരുത്തുറ്റ എട്ടോളം ടീമുകളെയാണ് തെരഞ്ഞെടുത്തത്.

രണ്ട് ഗ്രൗണ്ടുകളിലായി നടന്ന മത്സരങ്ങളിൽ ചെംസ്ഫോർഡിൽ നിന്നുള്ള റ്റസ്‌കറും , നോർത്താംപ്ടണിലിൽ നിന്നുള്ള ഡക്‌സ് ഇലവനും , കൊവെൻട്രിയിൽ നിന്നുള്ള റെഡ്‌സും , ഓസ്‌ഫോർഡിൽ നിന്നുള്ള ഗല്ലി ക്രിക്കറ്റേഴ്സും ഗ്രൂപ്പ് A യിലും , കെറ്ററിംഗിൽ നിന്നുള്ള കൊമ്പൻസും , ഓസ്‌ഫോർഡിൽ നിന്നുള്ള യുണൈറ്റഡും , നോർത്താംടണിൽ നിന്നുള്ള ബെക്കറ്റ്സ് , ദർഹമിൽ നിന്നുള്ള ഡി എം സി സിയും ഗ്രൂപ്പ് B യിലുമായി ഏറ്റു മുട്ടി.

ആദ്യ സെമി ഫൈനലിൽ ഏറ്റുമുട്ടിയത് കൊമ്പൻസും കോവൻഡ്രി റെഡ്‌സും , രണ്ടാമത്തെ സെമി ഫൈനലിൽ ഏറ്റുമുട്ടിയത് ഓസ്‌ഫോർഡ് യുണൈറ്റഡും നോർത്താംപ്ടൺ ഡക്സുമായിരുന്നു. ആദ്യ സെമി ഫൈനലിൽ കൊമ്പൻസിനെ തോൽപ്പിച്ച് കോവൻഡ്രി റെഡ്‌സും, രണ്ടാമത്തെ സെമി ഫൈനലിൽ ഓസ്‌ഫോർഡിൽ നിന്നുള്ള യുണൈറ്റഡിനെ തോല്പിച്ച് നോർത്താംപ്ടൺ ഡക്‌സ് ഇലവനും ഫൈനലിൽ എത്തി.

വിജയികളായ കോവൻഡ്രി റെഡ്‌സിന് ട്രോഫിയും  1500 പൗണ്ടും  GPL ഡയറക്ടർ അഡ്വ : സുഭാഷ് മാനുവൽൽ ഐ പി എൽ താരം ബേസിൽ തമ്പിയും ( ഹോട്ട് ലൈൻ ), നോർത്താംപ്ടൺ എക്സ് കൗണ്ടി ക്രിക്കറ്ററും കോച്ചുമായ ഡേവിഡ് സെയിൽസ് എന്നി്വർ ചേർന്ന് സമ്മാനിച്ചു.

രണ്ടാം സ്ഥാനക്കാരായ ഡക്സ് ഇലവൻ നോർത്താംപ്ടണിന് ട്രോഫിയും സമ്മാനമായ 1000 പൗണ്ടും സമീക്ഷ യുകെ നാഷണൽ സെക്രട്ടറി  ദിനേശ് വെള്ളാപ്പള്ളിയും സമീക്ഷ യുകെ നാഷണൽ പ്രസിഡന്റ്  ശ്രീകുമാർ ഉള്ളപ്പിള്ളിലും ചേർന്ന് സമ്മാനിച്ചു.
സെമി ഫൈനലിൽ എത്തിയ കൊമ്പൻസ് ഇലവന് സമീക്ഷ യുകെ നോർത്താംപ്ടൺ സെക്രട്ടറി പ്രഭിൻ ബാഹുലേയൻ ട്രോഫിയും 250 പൗണ്ടും സമ്മാനിച്ചു , അതോടൊപ്പം സെമി ഫൈനലിൽ എത്തിയ ഓസ്‌ഫോർഡ് യുണൈറ്റഡിന് ട്രോഫിയും 250 പൗണ്ടും  സമീക്ഷ യുകെ നാഷണൽ സെക്രട്ടറിയേറ്റ് അംഗം ഉണ്ണികൃഷ്‍ണൻ ബാലൻ സമ്മാനിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top