01 July Tuesday

സമീക്ഷ സാലിസ്ബറിയിൽ ക്രിസ്തുമസ്സ് -പുതുവത്സരാഘോഷം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 11, 2023

സലിസ്‌ബറി > സമീക്ഷ സാലിസ്‌ബറി ബ്രാഞ്ചിൻ്റെ സർഗ്ഗവേദി ക്രിസ്തുമസ്സ് -പുതുവത്സരാഘോഷവും, കുടുംബസംഗമവും സംഘടിപ്പിച്ചു. ജനുവരി 8 ന് 5 മണിക്ക്  ലാവാ സ്റ്റോക് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ സമീക്ഷ സാലിസ്ബറി ബ്രാഞ്ച് സെക്രട്ടറി ശ്യാം മോഹൻ സ്വാഗതം പറഞ്ഞു. സിജു ജോൺ അദ്ധ്യക്ഷനായി. സമീക്ഷ യു.കെ ദേശീയ സമിതി അംഗം ജിജു നായർ ഉദ്ഘാടനം ചെയ്തു.

കലാ-കായിക പ്രകടനങ്ങളോടെ കുടുംബമേളയും നടന്നു.കലാ-കായിക പ്രതിഭകൾക്കുള്ള സമ്മാനദാനം .ജിജു നായരും സിജു ജോണും നിർവ്വഹിച്ചു.
പ്രോഗ്രാം കൺവീനർ നിതിൻ ചാക്കോ നന്ദി പറഞ്ഞു. സദ്യയും അത്താഴഭക്ഷണവും ഒരുക്കിയിരുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top