04 December Monday

സമീക്ഷ സൗത്ത് ബെൽഫാസ്റ്റ് യൂണിറ്റ് രൂപികരിച്ചു

ഉണ്ണികൃഷ്ണൻ ബാലൻUpdated: Thursday Sep 14, 2023

ബെൽഫാസ്റ്റ്> സമീക്ഷ പ്രവർത്തനങ്ങളുടെ വിപുലീകരണത്തിന്റെ ഭാഗമായി നോർത്തേൺ ഐർലൻഡ് തലസ്ഥാനമായ ബെൽഫാസ്റ്റ് നഗരത്തിന്റെ  തെക്കൻ മേഖലയിൽ പുതിയ യൂണിറ്റ് രുപീകരിച്ചു. യൂണിറ്റിന്റെ ഉദ്ഘടാനം ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി നിർവ്വഹിച്ചു.

നോർത്തേൺ ഐർലൻഡ് ഏരിയാ കോർഡിനേറ്റർ ബൈജു നാരായണൻ സംഘടനാ കാര്യങ്ങൾ വിശദീരിച്ചു. ക്യുൻസ് യൂണിവേഴ്സിറ്റി,സിറ്റി ഹോസ്പിറ്റൽ തുടങ്ങി  നിരവധി പ്രമുഖ സ്ഥാപനങ്ങൾ അടങ്ങുന്ന പ്രദേശമാണ്‌  ബെൽഫാസ്റ്റ് സൗത്ത്.

കൂടുതൽ മൾട്ടികൾച്ചറൽ ജീവിത ശൈലി ഉള്ള ഇവിടെ  ഇതര സമൂഹങ്ങളുമായി പൊതു വിഷയങ്ങളിൽ  സഹകരണം ഉറപ്പ് വരുത്തണം എന്ന്‌ അംഗങ്ങൾ ചർച്ചയിൽ അഭിപ്രായപ്പെട്ടു.

ബെൽഫാസ്റ്റ് സൗത്ത് സോൺ കമ്മിറ്റിയുടെ പ്രഥമ സെക്രട്ടറിയായി :മഹേഷ് കുമാർ, പ്രസിഡന്റായി ജയൻ മലയിൽ എന്നിവരെ തിരിഞ്ഞെടുത്തു.ട്രഷറർ-ശ്രീ അഭിലാഷ് , ജോയിന്റ് സെക്രട്ടറി ശ്രീ കെവിൻ കോശി,വൈസ് പ്രസിഡന്റ് -ശ്രീ റജി സാമുവൽ എന്നിവരാണ് മറ്റ് ഭാരവാഹികൾ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top