15 December Monday

നാടകഗാനാലാപനം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 3, 2023

അബുദാബി > ശക്തി തിയ്യറ്റേഴ്സ് അബുദാബി നാദിസിയ മേഖലാ സമ്മേളനത്തിൻ്റെ ഭാഗമായി ശക്തി ഡൽമ യൂണിറ്റ് നാടകഗാനാലാപനം സംഘടിപ്പിച്ചു. പൊന്നരിവാളമ്പിളി, ഇല്ലിമുളം കാടുകളിൽ, അമ്പിളിയമ്മാവാ താമര കുമ്പിളിൽ, ബലി കൂടീരങ്ങളെ തുടങ്ങി നിരവധിഗാനങ്ങൾ അവതരിപ്പിച്ചു. മനോജ്, റാഫി, ആതിര, മുനീറ, ചിത്ര ശ്രീവത്സൻ, വേണു, ഷനിൽ, കേരള സോഷ്യൽ സെൻ്റർ പ്രസിഡന്റ് എ കെ ബീരാൻ കുട്ടി എന്നിവർ ഗാനാലാപനത്തിൽ പങ്കെടുത്തു.

ശക്തി സൽമാ യൂണ് ജോയിന്റ് കൺവീനർ ഷഹബാദ് സ്വാഗതം ആശംസിച്ചു. നാദിസിയ മേഖല കൺവീനർ മണികണ്ഠൻ കെ വി അദ്ധ്യക്ഷനായി. കേരള സോഷ്യൽ സെൻ്റർ കലാവിഭാഗം സെക്രട്ടറി ലതീഷ് ശങ്കർ ഉദ്ഘാടനം നിർവ്വഹിച്ചു. ശക്തി എക്സിക്യൂട്ടീവ് അംഗം ബിജു തുണ്ടിയിൽ അശംസകൾ നേരുകയും യൂണിറ്റ് കൺവീനർ നിയാസ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top