19 December Friday

ഫുജൈറ ഓർത്തഡോക്സ് യുവജന പ്രസ്ഥാനം പൈതൃകം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 28, 2023

ഫുജൈറ> കേരളീയ സംസ്കാരവും മാതൃഭാഷാ മാഹാത്മ്യവും പുതുതലമുറയ്ക്കു പകരാൻ ഫുജൈറ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവക യുവജന പ്രസ്ഥാനം പൈതൃകം എന്ന പേരിൽ പഠനക്കളരി സംഘടിപ്പിച്ചു. ‘കേരള പഴമ, സാംസ്കാരിക പെരുമ’ എന്ന വിഷയത്തിൽ 19ാം നൂറ്റാണ്ട്, 20ാം നൂറ്റാണ്ട്, 21ാം നൂറ്റാണ്ട് എന്നിങ്ങനെ തിരിച്ചു, കേരള ചരിത്രം, നാടൻ പാട്ടുകൾ, കവിതകൾ, കളികൾ, അഭിനയം, കരകൗശല വസ്തു നിർമാണം എന്നിവ കുട്ടികളെ പരിചയപ്പെടുത്തി.

ഇടവക വികാരി ഫാ.ബിനോ സാമുവൽ പൈതൃകം 2023 ഉദ്ഘാടനം ചെയ്തു. മഹാകവി  സാഹിത്യകാരന്മാരെ അടുത്തറിയുന്നതിനും കേരളീയ സംസ്കൃതിയുടെ പ്രൗഢി വിളിച്ചറിയിക്കുന്ന ചരിത്ര സ്മാരകങ്ങൾ കണ്ടറിയുന്നതിനും കുട്ടികൾക്ക് അവസരം ഒരുക്കി.  പൂക്കളവും ഒരുക്കി. ലഹരി മുക്ത സമൂഹം എന്ന സന്ദേശവുമായി യുവജന പ്രസ്ഥാന അംഗങ്ങൾ ദൃശ്യാവിഷ്കാരം അവതരിപ്പിച്ചു. രക്ഷിതാകക്ലാസെടുത്തു. ഇടവക ട്രസ്റ്റി ജോൺ.കെ.ജോൺ, ഇടവക സെക്രട്ടറി ജേക്കബ് പാപ്പച്ചൻ, റ്റിനു വർഗീസ്, കുഞ്ഞുമോൻ, ഗീവർഗീസ് ഏബ്രഹാം, ലിജോമോൻ ജോർജ്, വിൽ‌സൺ ഫിലിപ്പ്, റിനു ബാബു, ജെറിൻ ബാബു കോശി, ലിബിൻ ബാബു, സഞ്ജുമോൻ സജി, ബിനോയ് ജോർജ്, തോമസ് വർഗീസ്, ഷൈജു രാജൻ, ബിനോയ് മീനടം, നൈജു ജേക്കബ് എന്നിവർ പ്രസംഗിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top