02 July Wednesday

പരിസ്ഥിതിയെ സംരക്ഷിക്കുന്ന ജീവിത ശൈലി സ്വീകരിക്കുക: ഇസ അൽ സബൂസി

കെ എൽ ഗോപിUpdated: Sunday Mar 19, 2023

ദുബായ്> കാലാവസ്ഥ പ്രതിസന്ധികളെ ചെറുക്കുന്നതിനായി പരിസ്ഥിതിയെ സംരക്ഷിക്കുന്ന ജീവിത ശൈലി സ്വീകരിക്കുവാൻ യു എ ഇ സുസ്ഥിരത വർഷ ടീം ലീഡർ ഇസ അൽ സബൂസി. 'റോഡ് ടു കോപ്28'. സുസ്ഥിരത വർഷമായി 2023 ആചരിക്കുന്നതോടനുബന്ധിച്ചു കാലാവസ്ഥാ പ്രതിസന്ധി നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള അഭ്യർത്ഥനയാണ് ഇതെന്നും ഇസ അൽ സബൂസി പറഞ്ഞു.

എക്‌സ്‌പോ സിറ്റി ദുബായിൽ നടന്ന 'റോഡ് ടു സിഒപി 28' പരിപാടിയോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിയെ സംരക്ഷിക്കുന്ന ഒരു ജീവിതശൈലി സ്വീകരിക്കാൻ വ്യക്തികളെയും സമൂഹങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന നിരവധി സംരംഭങ്ങളും പരിപാടികളും, 2023 ഡിസംബർ വരെ നീണ്ടുനിൽക്കുന്ന, സുസ്ഥിരതയുടെ വർഷത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അൽ സബൂസി പറഞ്ഞു.

ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും പരിസ്ഥിതി സംവിധാനങ്ങളെ പിന്തുണയ്ക്കുന്നതിനും കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള സംരംഭങ്ങളിൽ സുസ്ഥിരതയുടെ വർഷം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top